Subscribe Us



കാർഷിക മേഖലയിൽ സ്വയം പര്യാപ്തത നേടണം: മാണി സി കാപ്പൻ


പന്തത്തല: കാർഷിക മേഖലയിൽ സ്വയം പര്യാപ്തത നേടാൻ നമുക്ക് കഴിയണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പന്തത്തല പൂതക്കുഴിയിൽ  ജോയിയുടെ പുരയിടത്തിൽ സംഘടിപ്പിച്ച കരനെല്ല് വിതമഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ ജി നായർ അദ്ധ്യക്ഷത വഹിച്ചു. 

ഹരിദാസ് അടമത്തറ, രഞ്ജിത് ജി മീനാഭവൻ, ജോസ്മോൻ മുണ്ടയ്ക്കൽ, ഡോ പ്രഭാകരൻ, തങ്കച്ചൻ കിടിഞ്ഞൻകുഴ, ഇ കെ രാജൻ, ഒ ജി സഹദേവൻ, ജോയി പുതക്കുഴി, അനീഷ് പുല്ലുവേലി, സിബി ഇ സി, കെ വി ഹരിദാസ്, മോഹനൻ, സ്റ്റാൻലി മാളിയേക്കൽ, ലീലാ ഗോവിന്ദൻ, ഒ റ്റി സന്തോഷ്, വത്സമ്മ ഗോവിന്ദൻ, കെ ഹരിദാസ്, വി എൻ വിജയൻ തുടങ്ങിയവർ പങ്കെടുത്തു. കപ്പ, ചേന, വാഴ തുടങ്ങിയ വയ്ക്കൊപ്പമാണ് നെല്ല് വിതച്ചിരിക്കുന്നത്.

Post a Comment

0 Comments