Subscribe Us



സമൂഹത്തിൻ്റെ വളർച്ചയ്ക്ക് ഗ്രന്ഥശാലകൾക്ക് നിർണ്ണായക പങ്ക്: മാണി സി കാപ്പൻ എം എൽ എ

എലിക്കുളം: സമൂഹത്തിൻ്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് ഗ്രന്ഥശാലകൾ നിർണ്ണായക പങ്കുവഹിക്കുന്നതായി മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാമ്പോലി നവഭാരത് ലൈബ്രറിയുടെ ഓൺലൈൻ പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. ഗ്രന്ഥശാലകൾ സംസ്ക്കാരത്തിൻ്റെ  അടയാളമാണെന്നും മാണി സി കാപ്പൻ പറഞ്ഞു.

ലൈബ്രറി പ്രസിഡൻ്റ്  എൻ ആർ ബാബു നടപ്പുറകിൽ അധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം പി സുമംഗലദേവി വീട്ടിലെ പഠനമുറിയുടെ ഉദ്ഘാടനം ചെയ്തു. മാത്യൂസ് പെരുമനങ്ങാട്, എ പി വിശ്വം, സിബി സ്റ്റീഫൻ ആയിലൂക്കുന്നേൽ, ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, വിനോദ് പി ജി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments