Subscribe Us



ഓൺലൈൻ പഠനം താല്ക്കാലിക സംവീധാനം : വിദ്യാഭ്യാസമന്ത്രി


പാലാ: കോവിഡ് കാലത്ത് കുട്ടികൾക്കു പഠനവുമായുള്ള ബന്ധം നിലനിർത്തുന്നതിനു വേണ്ടിയുള്ള താത്കാലിക സംവീധാനം മാത്രമാണ് ഓൺലൈൻ പഠനമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്‌ പറഞ്ഞു. അടുക്കം ഗവൺമെൻ്റ് ഹയർ സെക്കൻററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗത്തിനു വേണ്ടി നിർമ്മിച്ച പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിലൂടെ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകൾ തുറക്കുന്നതോടെ പഴയ നിലയിലേയ്ക്കു വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു.  തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എസ് ബാബു, രോഹിണിഭായ് ഉണ്ണികൃഷ്ണൻ, ആശാ റിജു, രാമകൃഷ്ണൻ എ എൻ, ഡാലിയാ ജോസഫ്, രാജേന്ദ്രപ്രസാദ്, അജിതാകുമാരി, പ്രിൻസിപ്പൽ ഇൻ ചാർജ് ജിബി ഫിലിപ്പ്, പിടിഎ പ്രസിഡൻ്റ് ഷാജി കുന്നിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുൻ പ്രിൻസിപ്പൽ റോയി ഫിലിപ്പിനെ മാണി സി കാപ്പൻ എം എൽ എ ആദരിച്ചു.

Post a Comment

0 Comments