Subscribe Us



ജോസ് കെ മാണിയ്ക്ക് പിന്തുണയുമായി പാലായിൽ യൂത്ത്ഫ്രണ്ട് പ്രകടനം

പാലാ: ജോസ് കെ മാണിയ്ക്ക് അഭിവാദ്യമർപ്പിച്ച് യൂത്ത്ഫ്രണ്ട് പാലാ നിയോജകമണ്ഡലം കമ്മിറ്റി പാലാ ടൗണിൽ പ്രകടനം നടത്തി. തുടർന്നു ചേർന്ന യോഗത്തിൽ യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡൻറ് കുഞ്ഞുമോൻ മാടപ്പാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് രാജേഷ് വാളിപ്ലാക്കൽ യോഗം ഉദ്ഘാടനം ചെയ്തു. 

സുനിൽ പയ്യപ്പള്ളി, ബിജു ഇളംതുരുത്തി, ഷിജി നഗനൂലിൽ, ടോബി തൈപറമ്പിൽ, സിജോ പ്ലാത്തോട്ടം, ബിനു പുലിയുറമ്പിൽ, തോമസ്കുട്ടി വരികയിൽ, ആന്റോ വെള്ളാപ്പാട്ട്, അവിരാച്ചൻ ചൊവ്വാറ്റുകുന്നേൽ, അലൻ കിഴക്കേകുറ്റ്, ഫെലിക്സ് വെളിയത്തിനാൽ, ബിനീഷ് പാറാംതൊട്ടു, ബിനീഷ് ചാലിൽ, സിജോ തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments