Subscribe Us



പാലാ നഗരസഭാ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു; ജീവനക്കാരൻ കോട്ടയം സ്വദേശി


പാലാ: നഗരസഭാ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടർന്നു നഗരസഭാ കാര്യാലയത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഓഫീസ് ശുചീകരിക്കാനുള്ള നടപടികൾക്കു തുടക്കം കുറിച്ചു. ഇദ്ദേഹം ജൂലൈ 2 നാണ് അവസാനം നഗരസഭാ കാര്യാലയത്തിൽ എത്തിയതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. നഗരസഭാ  കാര്യാലയം അടച്ചിടേണ്ടി വരുമോ എന്ന കാര്യം പരിഗണിച്ചു വരികയാണെന്ന് അധികൃതർ സൂചന നൽകി. 

ക്വാറൈൻറയിൻ കേന്ദ്രവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കോട്ടയം സ്വദേശിയാണ് കോവിഡ് സ്ഥിരീകരിച്ച നഗരസഭാ ജീവനക്കാരൻ. ചെറിയ പനിയും ജലദോഷവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ജീവനക്കാരൻ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ പനിയോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്നും പറയുന്നു.വീട്ടിൽ കഴിയുന്ന ഇദ്ദേഹത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേയ്ക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.

Post a Comment

0 Comments