Subscribe Us



വിവാഹ വാഗ്ദാനം നൽകി ബ്രിട്ടീഷ് പൗരത്വമുള്ള മലയാളി യുവതിയെ പീഡിപ്പിച്ച കേസിൽ പാലാ അന്ത്യാളം സ്വദേശിയായ 37 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

പാലാ: വിവാഹ വാഗ്ദാനം നൽകി മാനസികവും ശാരീരികവും ആയി പീഡിപ്പിച്ചു 50 ലക്ഷം രൂപ കൈക്കലാക്കിയെന്ന ബ്രിട്ടീഷ് പൗരത്വമുള്ള മലയാളി യുവതിയുടെ പരാതിയിൽ പാലാ അന്ത്യാളം സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെ 7.30തോടെ എറണാകുളം സെൻട്രെൽ പോലീസ് ആണ് പ്രതിയെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. എറണാകുളം, വയനാട്, തമിഴ്നാട്, ഇന്ത്യയ്ക്കകത്തും പുറത്തുമായി 2017 മുതൽ 2020 വരെയുള്ള കാലത്താണ് പീഡനം നടത്തിയെന്ന് എഫ് ഐ ആറിൽ പറയുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ബ്രിട്ടനിൽ നിന്നും എത്തി യുവതി രഹസ്യമൊഴിയും നൽകിയിരുന്നു.

ഒന്നര പതിറ്റാണ്ടുകാലത്തോളമായി ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചവരുന്ന യുവതിയാണ് പരാതിക്കാരി. യുവതിയുടെ ബന്ധുവഴി പരിചയപ്പെട്ട യുവാവിനെതിരെയാണ് പരാതി. യുവതിയിൽ നിന്നും വൻ തുക കൈക്കലാക്കിയ യുവാവ് പിന്നീട് മറ്റൊരു വിവാഹം കഴിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. യുവതിയുടെ അക്കൗണ്ടിൽ നിന്നും യുവാവിന് പണം അയച്ചു നൽകിയതിൻ്റെ തെളിവുകയും പരാതിക്കൊപ്പം ഉണ്ട്.

പരിചയപ്പെട്ടതിനുശേഷം ഏതാനും വർഷം സൗഹൃദത്തിലായിരുന്ന യുവാവ് സ്നേഹത്തോടും സൗഹാർദ്ദത്തോടും കൂടി പെരുമാറിയ ശേഷം വിവാഹവാഗ്ദാനം നൽകുകയായിരുന്നു. യുവാവ് ദുബായിൽ ആയിരുന്ന സമയത്ത് യുവാവിൻ്റെ ജന്മദിനത്തോടനുബന്ധിച്ചു ബ്രിട്ടനിലായിരുന്ന യുവതിയെ ദുബായിലേയ്ക്ക് വിളിച്ചുവരുത്തി വിവാഹമോതിരം കൈമാറുകയായിരുന്നുവെന്നും യുവതി പറയുന്നു.

ഈ വിശ്വാസം മുതലെടുത്ത് ശാരീരികമായി ദുരുപയോഗിക്കുകയും ചെയ്തുവെന്നുമാണ് പരാതി. തുടർന്ന് യുവാവ് പറഞ്ഞതനുസരിച്ച് പല ഘട്ടങ്ങളിലായി 40 ലക്ഷത്തോളം രൂപ അയച്ചുകൊടുത്തുവെന്നും യുവതി തെളിവ് നിരത്തി ചൂണ്ടിക്കാട്ടി.

Post a Comment

0 Comments