പാലാ: അനധികൃത ടാറിംഗ് പ്ലാൻ്റിലെ വിഷപ്പുകശല്യത്തിൽ വലഞ്ഞ് ഗതികേടിലായ കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിന് നാളെ വെള്ളിയാഴ്ച (07/02/2025) മാനേജ്മെൻ്റ് അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞും സ്കൂളിന് അവധിയായിരുന്നു. എ ഇ ഒ യ്ക്ക് അപേക്ഷ നൽകിയാണ് അവധി വാങ്ങിയത്. പകരം 15 ന് ശനിയാഴ്ച ക്ലാസ് നടത്താനാണ് തീരുമാനം. അനധികൃത പ്ലാൻ്റ് മാറ്റാത്തതിനെത്തുടർന്നു അധ്യയനം മുടക്കി സ്കൂളിന് അവധി നൽകേണ്ട ഗതികേട് നാടാടെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുട്ടികളുടെ സുരക്ഷാർത്ഥം നടപടി സ്വീകരിച്ച സ്കൂൾ മാ
അന്തരീക്ഷ മലിനീകരണത്തിനെതിരെ നടപടിയെടുക്കാൻ പാലാ നഗരസഭ ആരോഗ്യ വിഭാഗം ഗുരുതരമായ വീഴ്ച വരുത്തിയതിനെത്തുടർന്ന് മഹാത്മാമാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പരാതി ഉന്നയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ സ്ഥലം സന്ദർശിച്ചു. ശുദ്ധവായു ശ്വസിക്കാനുള്ള കുട്ടികളുടെ അവകാശം നിഷേധിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി ഉന്നയിച്ചത്. അന്വേഷണത്തിൽ സ്കൂളിനു തൊട്ടു പിറകിലായി അനധികൃത പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നത് ബോധ്യപ്പെട്ടതായും ഇതു സംബന്ധിച്ച ററിപ്പോർട്ട് നാളെ അധികൃതർക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥൻ ജിബിൻ ജെയിംസ് പറഞ്ഞു.
അനധികൃതമായി ടാറിംഗ് യൂണിറ്റ് സ്കൂളിന് പിന്നിൽ സ്ഥാപിച്ചതോടെ സ്കൂൾ കുട്ടികൾക്കും പരിസരവാസികൾക്കും ദുരിതമായി. സ്കൂളിൻ്റെ പിന്നിലാണ് ടാറിംഗ് ആവശ്യത്തിനുള്ള രണ്ട് യൂണിറ്റുകൾ അനധികൃതമായി സ്ഥാപിച്ച് വൻതോതിൽ ടാറിംഗ് കരിപ്പുക പുറം തള്ളുന്നത്. ഇതോടെ സ്കൂളും പരിസരവും സമീപ പ്രദേശവുമാകെ ടാർ കരിപ്പുകപടലം കൊണ്ട് നിറയുകയും അസഹ്യമായ ടാറിംഗിൻ്റെ രൂക്ഷഗന്ധം മേഖലയാകെ പടർന്നിരിക്കുകയാണ്.
സ്കൂൾ കെട്ടിടത്തിനു കേവലം 20 മീറ്റർ പിറകിലായി കടന്നു പോകുന്ന റോഡിലാണ് ഒരു ചെറിയ പ്ലാൻ്റും വലിയ പ്ലാൻ്റും സ്ഥാപിച്ചിരിക്കുന്നത്. രണ്ടു ദിവസമായി ഈ യൂണിറ്റുകളിൽ നിന്നും വൻതോതിലാണ് പുക പുറം തള്ളുന്നത്. പുകയും രൂക്ഷഗന്ധവും അസഹ്യമായതോടെ കുട്ടികളെ മറ്റു ഭാഗത്തേയ്ക്ക് മാറ്റിയിരുത്തിയാണ് ഇന്ന് അധ്യയനം നടത്തിയത്.
ടാറിംഗ് പ്ലാൻ്റിലെ പുകയ്ക്കൊപ്പം കറുത്ത പൊടിപടലങ്ങൾ നേരിട്ടു ശ്വാസകോശത്തിൽ പ്രവേശിക്കുന്നത് ഗുരുതമായ ശ്വാസകോശ രോഗങ്ങൾക്ക് ഇടയാക്കും. ശ്വാസകോശ രോഗം ബാധിച്ചവർക്കാകട്ടെ രോഗം മൂർഛിക്കാനും ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തിക്കുന്നതിനെതിരെ കർശന നിർദ്ദേശവും നടപടിയും തുടരുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ പൊതുമരാമത്ത് വിഭാഗത്തിൻ്റെ കീഴിൽ നടത്തുന്ന ടാറിംഗിനിടെ വൻതോതിൽ മലിനീകരണം നടത്തുന്നത്. അധികൃതരുടെ ഒത്താശയോടെയാണ് ഈ അനധികൃത നടപടി അരങ്ങേറുന്നതെന്നതാണ് വിരോധാഭാസം.
ടാറിംഗ് യൂണിറ്റിലെ പുക ശ്വസിച്ചാൽ ന്യൂമോകോണിയോസിസ് ആവാൻ സാധ്യത കൂടുതലാണെന്ന് പ്രമുഖശിശുരോഗ വിദഗ്ദൻ ഡോ അലക്സ് മാണി പറഞ്ഞു. സ്ഥിരമായി ആസ്മ വരാനും ഇടയാക്കും. ഇൻഡസ്ട്രിയൽ ലങ്ങ് ഡിസീസ് ആവാനും ഇതു കാരണമാകാറുണ്ടെന്നും അലക്സ് മാണി വ്യക്തമാക്കി. ഇതുമൂലം സ്ഥിരമായി ശ്വാസകോശരോഗം ത്തിനും ഇടയാൻ സാധ്യത ഏറെയാണെന്നും അദ്ദേഹം പറയുന്നു.
നഗരസഭ ആരോഗ്യ വിഭാഗത്തിൽ ഇതുസംബന്ധിച്ചു അറിയിച്ചെങ്കിലും നടപടിയെടുക്കാതെ മലിനീകരണത്തിന് ഒത്താശ ചെയ്യുന്ന നടപടിയാണ് സ്വീകരിച്ചതെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു. വീടുകളിൽ മാലിന്യം കത്തിച്ചാൽ നടപടിയെടുക്കുന്ന അധികൃതർ ഇത്തരം സംഭവങ്ങളിൽ നടപടിയെടുക്കാതിരിക്കുന്ന നടപടി ജനദ്രോഹമാണ്. നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ അനാസ്ഥയെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലിനീകരണത്തിനെതിരെ നടപടിയും പ്രചാരണവും നടത്തുന്നവർ തന്നെ മലിനീകരണത്തിന് നേതൃത്വം നൽകുന്ന കാഴ്ച വിചിത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ കവീക്കുന്നിലെ അനധികൃത ടാറിംഗ് പ്ലാൻ്റിൽ നിന്നും ആകാശത്തേയ്ക്ക് ഉയർന്ന പുക ചെത്തിമറ്റത്ത് കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.