Subscribe Us



കൊട്ടാരമറ്റത്ത് പരിഭ്രാന്തി സൃഷ്ടിച്ച ആസാം സ്വദേശിനിക്കു കോവിഡ് ബാധിച്ചുവെന്നു വ്യാജ പ്രചാരണം

പാലാ: നഗരത്തിൽ കൊട്ടാരമറ്റത്ത് പരിഭ്രാന്തി സൃഷ്ടിച്ച ആസാം സ്വദേശിനിക്കു കോവിഡ് ബാധിച്ചുവെന്നു സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം.

ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പാലാ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ അഞ്ജു സി മാത്യു പറഞ്ഞു.

ആരോഗ്യ പ്രവർത്തകർ പിടികൂടിയ ആസാം സ്വദേശിനിയെ കോട്ടയത്തേയ്ക്ക് അയച്ചിരുന്നു. ഇവർക്ക് അസുഖം ബാധിച്ചുവെന്ന അറിയിപ്പ് നിലവിൽ ലഭിച്ചിട്ടില്ല. പാലായിലുള്ള ആരോഗ്യ പ്രവർത്തകർ ഇവരുമായി അടുത്തിടപഴകിയ സാഹചര്യത്തിൽ രോഗം സ്ഥിരീകരിച്ചാൽ വിവരം ലഭിക്കും. പരിശോധനാഫലം ലഭ്യമാകാൻ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നതിനാൽ ഇപ്പോഴത്തെ പ്രചാരണം വ്യാജമാണെന്ന് ഡോ അഞ്ജു സി മാത്യു വ്യക്തമാക്കി.

കോട്ടയം മെഡിക്കൽ കോളജിലെ പി ആർ ഓ യും ഇക്കാര്യം ശരിവച്ചു.

Post a Comment

0 Comments