Subscribe Us



ചെത്തിമറ്റത്ത് യുവാവ് ക്വാറൈറ്റീൻ ലംഘിക്കുന്നതായി പരാതി

പാലാ: ചെത്തിമറ്റത്ത് യുവാവ് ക്വാറൈറ്റീൻ ലംഘിക്കുന്നതായി പരാതി. ബാംഗ്ലൂരിൽ നിന്നും എത്തിയ യുവാവാണ് ക്വാറൈറ്റീൻ ലംഘിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നത്. ഈ മാസം 18നാണ് യുവാവും മാതാവും ബാംഗ്ലൂരിൽ നിന്നും ചെത്തിമറ്റത്ത് എത്തിയത്. 

വീടിനു പുറത്തിറങ്ങുന്നു, സമീപത്തെ വീട്ടിൽ എത്തുന്നു, സമീപത്തെ വീട്ടിൽ താമസിക്കുന്നയാൾ യുവാവ് താമസിക്കുന്ന വീട്ടിൽ എത്തുന്നു തുടങ്ങിയ പരാതികളാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

കോവിഡ് 19 സമൂഹവ്യാപന ഭീതി നിലനിൽക്കുമ്പോൾ ഈ നടപടി ആശങ്കാജനകമാണെന്നു നാട്ടുകാർ പറയുന്നു. യുവാവിൻ്റെ ക്വാറൈറ്റീൻ ലംഘനത്തെക്കുറിച്ചു അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Post a Comment

0 Comments