പാലാ: പ്രണവ് മോഹന്‍ലാലിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് ഗ്ലോബല്‍ പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടപ്പാടി ഗവൺമെൻ്റ് എല്‍ പി സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു."പ്രണവം ഈ കരുതല്‍ " എന്ന പേരില്‍ നടന്ന പദ്ധതി അഖില്‍ സി നന്ദന്‍റെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍ ബീന സജിയുടെ സാന്നിധ്യത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ സജി ഫ്രാന്‍സിസ്, ഡോ ടോം എന്നിവർ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.
സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നോട്ട് ബുക്ക്, പെന്‍സില്‍, പേന തുടങ്ങിയ എല്ലാ പഠനോപകരണങ്ങളും വിതരണം ചെയ്തു. എക്സിക്യൂട്ടിവ് മെമ്പര്‍ റെനില്‍, ജില്ലാ ഭാരവാഹികളായ ഹരി, സിജോ, രാജീവ് പാലാ ഏരിയാ കമ്മിറ്റി ഭാരവാഹികളായ വിഷ്ണു, ദീപക്,അനൂപ് എന്നിവര്‍ പങ്കെടുത്തു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.