പാലാ: കടകൾ നേരത്തെ അടയ്ക്കണമെന്ന നിർദ്ദേശം വന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ഇതേത്തുടർന്നു നഗരത്തിലെ കടകളിൽ തിക്കും തിരക്കും അനുഭവപ്പെട്ടു. ഭൂരിഭാഗം കടകളും ഏഴു മണിയോടെ അടച്ചു.
വ്യാജ പ്രചാരണം വൈറലായതോടെ സാധനസാമിഗ്രികൾ വാങ്ങാനുള്ള തിക്കും തിരക്കും വർദ്ധിച്ചതോടെ സാമൂഹ്യ അകലവും കോവിഡ് പ്രോട്ടോക്കോളും വ്യാപകമായി ലംഘിക്കപ്പെട്ടു. അതോററ്റിയുടെ പേരു പറയാതെയായിരുന്നു വ്യാജ പ്രചാരണം. ചില ഓൺലൈൻ പത്രങ്ങളും തെറ്റായ വാർത്ത നൽകി.
ചില സ്ഥലങ്ങളിൽ കടകളിൽ ഇന്നലെ പോലീസ് എത്തി ഏഴു മണിക്കു കടകളടയ്ക്കണമെന്ന് നിർദ്ദേശിച്ചതായും പ്രചാരണം നടന്നു. നാളെ മുതൽ അഞ്ചു മണിക്ക് കടകളടയ്ക്കുമെന്നു വ്യാപകമായി പ്രചാരണം നടന്നു. എന്നാൽ ഇതു സംബന്ധിച്ചു തങ്ങൾക്കു നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നു പാലാ പോലീസ് വ്യക്തമാക്കി.
പ്രചാരണം പരിധിവിട്ടതോടെ ജില്ലാ കളക്ടറും ഇതിനെതിരെ രംഗത്തുവന്നു.
"കോവിഡ് പ്രതിരോധത്തിനായി കോട്ടയം ജില്ലയില്‍ പുറപ്പെടുവിച്ചത് എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചതായി ശ്രദ്ധയില്‍ പെട്ടു.
കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോ ജില്ലാ ഭരണകൂടമോ ഇപ്രകാരം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ല.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണ്." എന്ന് കോട്ടയം ജില്ലാ കളക്ടർ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ജില്ലാ കളക്ടറുടേതോ സംസ്ഥാന സർക്കാരിൻ്റെതോ ആയ സാമൂഹ്യ മാധ്യമങ്ങളിലൂടെയും വെബ് സൈറ്റിലൂടെയും വിവരങ്ങൾ അപ്പോഴപ്പോൾ അറിയാൻ സാധിക്കും. വാർത്തകൾ കണ്ടാൽ അത് ഇത്തരം പേജുകളിൽ നോക്കി ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ മറ്റുള്ളവർക്കു നൽകാവൂ.
നാട്ടിൽ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കളുടെ ശേഖരം ഉണ്ടെന്നു സർക്കാരുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യക്ഷാമം എന്നത് ഉണ്ടായിട്ടുപോലുമില്ല. ആഴ്ചകൾ നീണ്ട സമ്പൂർണ്ണ ലോക്ഡൗൺ കാലത്ത് ഭക്ഷണത്തിന് ക്ഷാമം നേരിട്ടിട്ടില്ലെന്നതിന് എല്ലാവരും സാക്ഷികളാണ്. അതിനാൽ ആവശ്യത്തിനല്ലാതെ സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ടതില്ലെന്നത് ഇതിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.