പാലാ: വിദേശത്തു നിന്നും നാട്ടിലെത്തി രാമപുരത്ത് ക്വാറൈൻറയിനിൽ കഴിഞ്ഞിരുന്ന നെല്ലിയാനി സ്വദേശിക്കു കോവിഡ് സ്വിരീകരിച്ചു.
ക്വാറൈൻറയിനിൽ കഴിഞ്ഞുവരവെ പനിയുണ്ടായതിനെത്തുടർന്നു പാലാ ഗവൺമെൻറാശുപത്രിയിൽ എത്തി ശ്രവ പരിശോധന നടത്തിയിരുന്നു. ഇതിൻ്റെ ഫലം വന്നപ്പോളാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നു ഇയാളെ പള്ളിക്കത്തോട്ടുള്ള ചികിത്സാ കേന്ദ്രത്തിലേയ്ക്ക് മാറ്റിയതായി നെല്ലിയാനി വാർഡിലെ പഞ്ചായത്ത് മെമ്പർ ജോണി മൂത്തശ്ശേരി പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ഒരു ബന്ധു കഴിഞ്ഞ ദിവസം കുടക്കച്ചിറയിൽ മരണമടഞ്ഞിരുന്നു. ഇവിടെ ക്വാറൈൻറയിനിൽ കഴിയവെ ഇദ്ദേഹം എത്തിയിരുന്നതായി അഭ്യൂഹം പരന്നുവെങ്കിലും എത്തിയിരുന്നില്ലെന്നാണ് അന്വേഷണത്തിൽ അറിയാൻ സാധിച്ചതെന്നും പഞ്ചായത്ത് മെമ്പർ അറിയിച്ചു.
നെല്ലിയാനി സ്വദേശിയുടെ ജ്യേഷ്ഠൻ്റെ ഉടമസ്ഥതയിലുള്ള രാമപുരത്തെ വീട്ടിലായിരുന്നു ഇദ്ദേഹം
ക്വാറൈൻറയിനിൽ കഴിഞ്ഞിരുന്നത്.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.