Subscribe Us



ശുചീകരണത്തിന് എം എൽ എയും മുന്നിട്ടിറങ്ങി

പ്രവിത്താനം: കോവിഡ് പ്രതിരോധ ശുചീകരണ പ്രവർത്തനങ്ങൾക്കായി എം എൽ എ മുന്നിട്ടിറങ്ങി. മാണി സി കാപ്പൻ എം എൽ എയാണ് ശുചീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.

 ഭരണങ്ങാനം പഞ്ചായത്തിലെ പ്രവിത്താനത്ത് കോവിഡ് 19 പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ നടന്ന ശുചീകരപ്രവർത്തനങ്ങൾക്കാണ് മാണി സി കാപ്പൻ നേതൃത്വം നൽകിയത്.

ഭരണങ്ങാനം പഞ്ചായത്ത്, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവയുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.  അന്തീനാട് കവല, പ്രവിത്താനം ചന്തക്കവല, ഉള്ളനാട് എന്നീ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ ശുചീകരിച്ചു. ഭരണങ്ങാനം, ഇടപ്പാടി മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലും ശുചീകരണം നടത്തും.

ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എ തോമസ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻറ് സജി എസ് തെക്കേൽ, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എ എസ് അനിൽ, വിനോദ് വേരനാനി, നിർമ്മല ജിമ്മി തുടങ്ങിയവരും എം എൽ എ യ്ക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 

Post a Comment

0 Comments