മരങ്ങാട്ടുപിള്ളി: 244 അംഗങ്ങളും 10,645 രൂപ ഓഹരിമൂലധനവുമായി ഇലയ്ക്കാട്, കുറിച്ചിത്താനം വില്ലേജുകള്‍ പ്രവര്‍ത്തനമേഖനയുമായി 1955 ജൂണ്‍ 12ന് 2 ജീവനക്കാരുമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 65 വര്‍ഷം പിന്നിടുമ്പോള്‍ 17155 അംഗങ്ങള്‍, 1.49 കോടി രൂപാ ഓഹരി മൂലധനം, 190 കോടി രൂപാ നിക്ഷേപം, 114 കോടി രൂപാ വായ്പ, 200 കോടി രൂപാ പ്രവര്‍ത്തനമൂലധനം, 3.11 കോടി രൂപാ സലയുള്ള ഗ്രൂപ്പ് ഡിപ്പോസിറ്റ് & ക്രെഡിറ്റ് സ്‌കീം,അംഗങ്ങള്‍ക്ക് തുടര്‍ച്ചയായി 25 ശതമാനം ലാഭവിഹിതം നല്‍കുന്ന കോട്ടയം ജില്ലയിലെ പ്രമുഖ ക്ലാസ് ക സൂപ്പര്‍ഗ്രേഡ് ബാങ്കായി പ്രവര്‍ത്തിക്കുന്നു.
സ്വന്തമായ കെട്ടിടങ്ങളില്‍ ഹെഡാഫീസ് ഉള്‍പ്പെടെ എയര്‍കണ്ടീഷന്‍ സൗകര്യത്തോടു കൂടിയ 4 ബ്രാഞ്ചുകള്‍ പൂര്‍ണ്ണമായി കമ്പ്യൂട്ടറൈസ്ഡ് ചെയ്ത് കോര്‍ ബാങ്കിംഗ് സൗകര്യത്തോടു കൂടി പ്രവര്‍ത്തനം നടത്തുന്നു. ഒരംഗത്തിന് 25 ലക്ഷം രൂപാ വരെ വായ്പ നല്‍കുന്നു. കുറഞ്ഞ പലിശ നിരക്കില്‍ മൂന്ന് ലക്ഷം രൂപാ കാര്‍ഷിക വായ്പ, വാഹനം, ഗൃഹോപകരണം, വീടുനിര്‍മ്മാണം, വിദേശ ജോലി, വിദ്യാഭ്യാസം, ബിസിനസ്സ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വായ്പ നല്‍കി വരുന്നു. സ്വര്‍ണപണയവായ്പ 25 ലക്ഷം രൂപാ വരെ നല്‍കുന്നു.
ആര്‍.റ്റി.ജി.എസ്., എന്‍.ഇ.എഫ്.റ്റി, ഐ.ബി.റ്റി, എസ്.എം.എസ് അലര്‍ട്ട്, മണിട്രാന്‍സ്ഫര്‍, സേഫ് ഡിപ്പോസിറ്റ് ലോക്കര്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ഉള്‍പ്പെടെ 300 ഓളം സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കാവുന്ന ജനസേവനകേന്ദ്രം, 24 മണിക്കൂറും പണലഭ്യത ഉറപ്പു വരുത്തുന്നതിന് ഹെഡാഫീസില്‍ എ.റ്റി.എം., ഏതൊരു ബാങ്കിലെയും പണം പിന്‍വലിക്കുന്നതിനുള്ള മിനി എ.റ്റി.എം, തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ബാങ്കില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അംഗങ്ങള്‍ക്ക് ആവശ്യമുള്ള വളം, കീടനാശിനി, സിമന്റ് തുടങ്ങിയവയുടെ വ്യാപാരവും, നീതിമെഡിക്കല്‍ സ്റ്റോര്‍ വഴി കുറഞ്ഞനിരക്കില്‍ മരുന്നുകളും, നീതി സ്റ്റോര്‍ വഴി കുറഞ്ഞനിരക്കില്‍ അവശ്യസാധനങ്ങളുടെ വ്യാപാരവും ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നു.
നിക്ഷേപങ്ങള്‍ക്കും വായ്പകള്‍ക്കും, 70 വയസ്സില്‍ താഴെയുള്ള അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. നിര്‍ധനരായ ആളുകള്‍ക്ക് കാരുണ്യം, മെഡിക്കല്‍ എയ്ഡ് തുടങ്ങിയ കാരുണ്യപ്രവര്‍ത്തനങ്ങളും ബാങ്കില്‍ നിന്നും നല്‍കുന്നുണ്ട്.
ഹെഡാഫീസിനോട് അനുബന്ധിച്ച് 400 ഓളം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സൗകര്യം ഉണ്ട്. വൈദ്യുതി ചാര്‍ജിന്റെ ചെലവ് കുറയ്ക്കുന്നതിനും സൗരോര്‍ജ്ജത്തിന്റെ വിനിയോഗം പ്രയോജനപ്പെടുത്തുന്നതിനുമായി 8 കിലോവാട്ട് ശേഷിയുള്ള ശൃംഖലാബന്ധിത സോളാര്‍ പവ്വര്‍പ്ലാന്റ് മരങ്ങാട്ടുപിള്ളി ഹെഡാഫീസിലും കുര്യനാട് ബ്രാഞ്ചിലും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
ജോസഫ് ജോണ്‍ കരിപ്പാത്ത് ആണ്ടൂര്‍, പി. കുമാരന്‍ നായര്‍ ഇരട്ടാനാല്‍ ഇലയ്ക്കാട്, പി.ഐ. തോമസ് ചെട്ടയ്ക്കാട്ട് മണ്ണയ്ക്കനാട് എന്നിവരാണ് യഥാക്രമം ബാങ്കിന്റെ ആരംഭകാല പ്രസിഡന്റും, വൈസ്പ്രസിഡന്റും, സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്നത്.
എം.എം. തോമസ് മേല്‍വെട്ടം പ്രസിഡന്റും, കെ.എസ്. അജികുമാര്‍ മറ്റത്തില്‍ വൈസ്പ്രസിഡന്റുമായിട്ടുള്ള 15 അംഗ ഭരണസമിതിയാണ് ഇപ്പോള്‍ ബാങ്ക് ഭരണം നടത്തുന്നത്. സെക്രട്ടറി വിന്‍സ് ഫിലിപ്പ് ഉള്‍പ്പെടെ 22 അംഗ ജീവനക്കാരാണ് ബാങ്കിലുള്ളത്.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.