തലനാട്: മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ 23 കുടുംബങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമായി. തലനാട് പഞ്ചായത്തിലെ ആറാം വാർഡിലെ മേലടുക്കം പേര്യംമല ഭാഗത്തെ കുടുംബങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് പരിഹരിച്ചത്. ഇതോടെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനമുൾപ്പെടെ സുഗമമായി.
നാട്ടുകാർ പരാതി നൽകിയതിനെത്തുടർന്നു മാണി സി കാപ്പൻ എം എൽ എ വൈദ്യുതിമന്ത്രി എം എം മണിയുമായി ബന്ധപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ അനുവദിച്ച 6 ലക്ഷം രൂപ ഉപയോഗിച്ചു ത്രീഫേസ് ലൈൻ, പുതിയ 19 പോസ്റ്റുകൾ എന്നിവ സ്ഥാപിച്ചുമാണ് പ്രശ്നം പരിഹരിച്ചത്.
നേരത്തെ 49 പോസ്റ്റുകൾ ചുറ്റിയാണ് ഈ മേഖലയിൽ വൈദ്യുതി എത്തിച്ചിരുന്നത്. ഇതുമൂലം നിരന്തരം വൈദ്യുതി തടസ്സം നേരിടുകയായിരുന്നു.
പദ്ധതിയുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി എസ് ബാബു, ആഷാ റിജു, താഹ തലനാട്, പഞ്ചായത്ത് മെമ്പർമാർ രാമകൃഷ്ണൻ, വിനോജ് തുടങ്ങിയവർ പങ്കെടുത്തു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.