Subscribe Us



കോവിഡ് 19 വ്യാപനം: കോട്ടയത്ത് ജില്ലാ ഭരണകൂടം നിയന്ത്രണം കൂടുതൽ കർശനമാക്കി

കോട്ടയം: കോവിഡ് സമ്പർക്ക വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കുവേണ്ടിയുള്ള ഒത്തുചേരലുക ഒഴികെയുള്ള ഒത്തുചേരലുകളും പൊതു ചടങ്ങുകളും പരിപാടികളും നിരോധിച്ചതായി ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങിന് പരമാവധി 20 പേർക്കും പങ്കെടുക്കാം. 

വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകിട്ട് ഏഴു വരെയായിരിക്കും. ഹോട്ടലുകളിൽ രാവിലെ 7 മുതൽ വൈകുന്നേരം 5 വരെ ഭക്ഷണം വിളമ്പാം. വൈകുന്നേരം 5 മുതൽ രാത്രി 10 വരെ പാഴ്സൽ അല്ലെങ്കിൽ ഹോം ഡെലിവറി നടത്താം. വഴിയോര കച്ചവടങ്ങളിൽ അംഗീകാരമുള്ളവയ്ക്ക് മാത്രം ഈ സമയക്രമം അനുസരിച്ചു പ്രവർത്തിക്കാം. ബേക്കറികളിൽ ഭക്ഷണപാനീയങ്ങൾ വിളമ്പാൻ അനുമതി ഇല്ല. എന്നാൽ പാഴ്സൽ വിതരണം നടത്താം.

നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ ഉണ്ടാവുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Post a Comment

0 Comments