Subscribe Us



തിരക്കൊഴിവാക്കാൻ ഗതാഗതമില്ലാത്ത ഭാഗത്തേക്ക് വാഹനം മാറ്റി നിറുത്തിയ ആളോട് പോലീസ് അപമര്യാദയായി പെരുമാറി

പാലാ: തിരക്കൊഴിവാക്കാൻ വാഹനം ഗതാഗതമില്ലാത്ത ഭാഗത്തേയ്ക്ക് മാറ്റി നിറുത്തിയ ആളോട് പോലീസ് അപമര്യാദയായി പെരുമാറി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനോടാണ് പാലാ പോലീസിലെ രണ്ടു ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയത്. വൈകിട്ട് 6.30 തോടെ പാലാ കുരിശുപള്ളിക്കവലയിലായിരുന്നു സംഭവം.

ഓണത്തോടനബന്ധിച്ചു സാധനങ്ങൾ വാങ്ങാനുള്ള തിരക്കായിരുന്നു പാലായിൽ. എബിയോടൊപ്പം വന്നയാൾ സാധനങ്ങൾ വാങ്ങാൻ ഇറങ്ങി. കുരിശുപള്ളിക്കവലയിൽ വാഹനത്തിരക്കായിരുന്നതിനാൽ ഗതാഗതമില്ലാതെ അടച്ചിട്ടിരിക്കുന്ന ഡിവൈഡറിനു സമീപം മറ്റു വാഹനങ്ങൾക്കു തടസ്സമില്ലാതെ വാഹനം മാറ്റി നിറുത്തി. ഈ സമയം അവിടെ വെറുതെ കാഴ്ചക്കാരായി നിന്നിരുന്ന രണ്ടു പോലീസുകാർ അവിടെ വാഹനം ഇടാൻ പറ്റില്ലെന്നും മാറ്റിയിടാ എന്നും പറഞ്ഞു അപമര്യാദയായി പെരുമാറുകയായിരുന്നു. അതേ സമയം പോലീസ് കാർ വന്ന ഒരു ബൈക്ക് ഇതേ സ്ഥലത്ത് പാർക്ക് ചെയ്യുന്നുണ്ടായിരുന്നു. പാർക്കിംഗ് പാടില്ലെങ്കിൽ ഈ വാഹനം പാർക്ക് ചെയ്യുന്നതെങ്ങനെ എന്നു ചോദിച്ചപ്പോഴും മോശമായി പെരുമാറി. 

വാഹനം മാറ്റിയ എബി പാലാ സർക്കിൾ ഇൻസ്പെക്ടർക്കു ഇതു സംബന്ധിച്ചു പരാതി നൽകി. 

കുരിശുപള്ളിക്കവലയിൽ ഗണ്യമായ തിരക്കുണ്ടായിട്ടും തിരക്കൊഴുവാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ ഈ ഉദ്യോഗസ്ഥർ ഫോണും വിളിച്ചു നിൽക്കുകയായിരുന്നു. മറ്റു സ്ഥലങ്ങളിലാകട്ടെ മറ്റുദ്യോഗസ്ഥർ തിരക്കൊഴിവാക്കാൻ നടപടി സ്വീകരിക്കുന്നതിനിടെയാണ് ഈ രണ്ട് ഉദ്യോഗസ്ഥരുടെ വിളയാട്ടം.

Post a Comment

0 Comments