പാലാ: സ്വാതന്ത്ര്യമെന്നത് എന്തും ചെയ്യാനുള്ള ലൈസൻസാണെന്നു കരുതുന്നത് ശരിയല്ലെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മഹാത്മാഗാഡി നാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിൻ്റെ പേരു പറഞ്ഞു നിയമങ്ങളെ പോലും വെല്ലുവിളിക്കാൻ ശ്രമിക്കുന്നത് ഉചിതമല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പേരിൽ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതും സ്വാതന്ത്ര്യത്തിൻ്റെ ദുരുപയോഗമാണ്. ഇത്തരം പ്രവണതകൾ വർദ്ധിച്ചു വരുന്നത് ഗുണകമല്ലെന്നും എം എൽ എ ചൂണ്ടിക്കാട്ടി. ഓരോരുത്തരും അവരവരുടെ സ്വാതന്ത്ര്യത്തിന് അതിർവരമ്പുകൾ സ്വയം നിശ്ചയിക്കണം. നമ്മുടെ സ്വാതന്ത്ര്യം മറ്റുള്ളവരെ ദ്രോഹിക്കാൻ ഇടയാക്കാതെ നോക്കണമെന്നും മാണി സി കാപ്പൻ നിർദ്ദേശിച്ചു. സ്വാതന്ത്ര്യത്തിൻ്റെ അർത്ഥം മനസിലാക്കി പ്രവർത്തിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.