Subscribe Us



ലക്നൗവിൽ മലയാളി നഴ്സ് മരണമടഞ്ഞു; പാലാ സ്വദേശിയായ സെൽമ സിജുവാണ് മരണമടഞ്ഞത്

ലക്നൗ: ഹോസ്റ്റൽ റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പാലാ ചക്കാമ്പുഴ വെല്യനാൽ സിജുവിൻ്റെ ഭാര്യ സെൽമാ ജോർജ് (39) നിര്യാതയായി. കഴിഞ്ഞ ഏഴിനാണ് അപ്പോളോ ആശുപത്രിയിലെ നഴ്സായ സെൽമയെ ഹോസ്റ്റൽ റൂമിൽ ബോധരഹിതയായി കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് സഹപ്രവർത്തകർ ചേർന്ന് അപ്പോളോ ആശുപത്രിയിൽ എത്തിച്ചു വിദഗ്ദ ചികിൽസ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കുള്ളലെ ഞരമ്പ് പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടർന്നാണ് സെൽമ ബോധരഹിതയായതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

മൂന്നു ദിവസം അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഇന്നലെ രാത്രി 10.45 ന് മരണമടയുകയായിരുന്നു. വിവരമറിഞ്ഞ് ഭർത്താവ് സിജു, മകൾ ഐറിൻ അന്ന ഫിലിപ്പ് എന്നിവർ ലക്നൗവിൽ എത്തിയിട്ടുണ്ട്.

സെൽമയുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. തുടർന്ന് ഞായറാഴ്ച സംസ്ക്കാരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇടിവെട്ടിയാനിയ്ക്കൽ കുടുംബാഗമാണ് സെൽമ.

സെൽമയുടെ നിര്യാണത്തിൽ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ പ്രസിഡൻ്റ് ജാസ്മിൻഷാ അനുശോചിച്ചു.

Post a Comment

0 Comments