Subscribe Us



കോട്ടയം ജില്ലാ പഞ്ചായത്തംഗം ലിസി സെബാസ്റ്റ്യൻ നിര്യാതയായി; സംസ്കാരം നാളെ 2.30 ന്

പൂഞ്ഞാർ : കോട്ടയം ജില്ലാ പഞ്ചായത്തംഗം ലിസി സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽപറമ്പിൽ (57) നിര്യാതയായി

പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.

ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കളത്തൂക്കടവ് ഇളംതുരുത്തിയിൽ കുടുംബാംഗമാണ്.

സംസ്ക്കാരം നാളെ (13/09/2020) ഉച്ചകഴിഞ്ഞു 2.30 ന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ പള്ളിയിൽ. 

നേരത്തേ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പൂഞ്ഞാർ ഡിവിഷനിൽ നിന്നുമാണ് ലിസി സെബാസ്റ്റ്യൻ 2015 ൽ തെരഞ്ഞെടുക്കപ്പെട്ടത്.  ജനപക്ഷം പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രെട്ടറി ആയിരുന്നു ലിസി സെബാസ്ററ്യൻ.

Post a Comment

0 Comments