Subscribe Us



ചാവറ പബ്ളിക് സ്കൂളിന് എം എൽ എ എക്സലൻസ് അവാർഡ് സമ്മാനിച്ചു

പാലാ: വിദ്യാഭ്യാസമുള്ള സമൂഹം നാടിൻ്റെ സമ്പത്താണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലായിലെ ഏറ്റവും മികച്ച സിബിഎസ്ഇ സ്കൂളും കേരളത്തിലെ ഏറ്റവും മികച്ച സിബിഎസ്ഇ സ്കൂളുകളിലൊന്നുമായ ചാവറ പബ്ളിക് സ്കൂളിനു എം എൽ എ എക്സലൻസ് അവാർഡ് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. പ്രിൻസിപ്പൽ ഫാ മാത്യു കരീത്തറ, ഡയറക്ടർ ഫാ സാബു കൂടപ്പാട്ട് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. മാനുവൽ എ കെ, ജസ്റ്റിൻ മാത്യു, എബി ജെ ജോസ്, മത്തായി കെ ഒ, ഹെഡ്മിസ്ട്രസ് എലിസബത്ത് എബി, തങ്കച്ചൻ മുളകുന്നം തുടങ്ങിയവർ സംസാരിച്ചു.

കഴിഞ്ഞ 18 വർഷം തുടർച്ചയായി പത്താം ക്ലാസിലും 16 വർഷം തുടർച്ചയായി പന്ത്രണ്ടാം ക്ലാസിലും നൂറു ശതമാനം വിജയം നേടി വരികയാണ് ചാവറ സ്കൂൾ. ഈ വർഷം ചാവറയിൽ പരീക്ഷയ്ക്കിരുന്ന 12 ലെ 782 കുട്ടികളും പത്തിൽ 166 കുട്ടികളും വിജയിച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കഴിഞ്ഞ 3 വർഷമായി കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയ്ക്കിരിക്കുന്നതും ഇവിടെയാണ്. എഞ്ചിനീയറിംഗ്, ഐഐടി, മെഡിക്കൽ ഉൾപ്പെടെയുള്ള വിവിധ പരീക്ഷകളിലും ചാവറയിലെ കുട്ടികൾ നാളുകളായി ഉയർന്ന റാങ്ക് നേടി വരുന്നുണ്ട്.

Post a Comment

0 Comments