Subscribe Us



എ ബി സി കേബിൾ കത്തി; പാലാ നഗരം രാത്രി അര മണിക്കൂർ ഇരുട്ടിലായി

പാലാ: ഏരിയൽ ബ്രിഡ്ജഡ് കേബിൾ കത്തിയതിനെത്തുടർന്നു പാലായിൽ അരമണിക്കൂർ വൈദ്യുതി വൈദ്യുതി മുടങ്ങി. രാത്രി 11 മണിയോടെ മാർക്കറ്റ് റോഡിൽ എ ബി സി കേബിൾ തീ പിടിച്ചതിനെത്തുടർന്ന് പാലാ നഗരം ഇരുട്ടിലായത്. 

അര മണിക്കൂറിന് ശേഷം 11.30 ഓടെ അധികൃതർ വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു. 

എ ബി സി കേബിൾ നിലവിൽ വന്നതോടെ മരക്കമ്പുകൾ വീണു വൈദ്യുതി തടസ്സപ്പെടുന്നത് ഇല്ലാതായിരുന്നു. എന്നാൽ തീ പിടിച്ചോ അല്ലായോ കേബിൾ മുറിയാൻ ഇടയായാൽ കൂടുതൽ പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെടും. 

Post a Comment

0 Comments