Subscribe Us



കാർഷിക മേഖലയിൽ സ്വയംപര്യാപ്തത നേടണം: മാണി സി കാപ്പൻ

രാമപുരം:  കാർഷിക മേഖല ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കാർഷിക മേഖലയിൽ സ്വയം പര്യാപ്തത നേടിയില്ലെങ്കിൽ വരും കാലങ്ങളിൽ കുത്തകകൾക്കു മുന്നിൽ അടിയറവ് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സമതജൈവകർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കൊണ്ടാട്ടിൽ തരിശുനിലം നെൽകൃഷി വിത ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ.

പഞ്ചായത്ത് പ്രസിഡൻ്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, ജില്ലാ കൃഷി ഓഫീസർ സലോമി തോമസ്, കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഹാപ്പി മാത്യു, രാമപുരം കൃഷി ഓഫീസർ പ്രജിത പ്രകാശ്, വി ജി വിജയകുമാർ, ലിസി ബേബി, അനിൽ മത്തായി, കെ എസ് രാജു, അഡ്വ പയസ് രാമപുരം, എം റ്റി ജാൻറീഷ്, സി എൻ മധുസൂദനൻ, ജയചന്ദ്രൻ, എം പി കൃഷ്ണൻനായർ, നിസ്സാർ എസ്, അഞ്ചു തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments