Subscribe Us



പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദയദിനം ആചരിച്ചു

ചേർപ്പുങ്കൽ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദയദിനാചരണം നടത്തി. ഹൃദയ ദിന ആഘോഷം മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ ഉദ്ഘാടനം ചെയ്തു. 

മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ്, കാർഡിയോളജി വിഭാഗം കൺസൾറ്റന്റ്മാരായ ആയ ഡോ.ബിബി ചാക്കോ, ഡോ. സന്ദീപ് ആർ, ഡോ. രാജീവ് അബ്രഹാം,  വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾറ്റന്റ് ഡോ. കൃഷ്‌ണൻ ചന്ദ്രശേഖരൻ, കാർഡിയാക് അനസ്‌തേഷ്യ സീനിയർ കൺസൾറ്റന്റ് ഡോ. നിതീഷ് പി എൻ തുടങ്ങിയവർപങ്കെടുത്തു.

 ആശുപത്രി തുടങ്ങി കുറഞ്ഞ കാലയളവിൽ തന്നെ 200 ഓളം ഹൃദയ ശസ്ത്രക്രിയകൾ, 500 ഓളം ആൻജിയോഗ്രാമുകൾ 250 ൽ പരം ആൻജിയോപ്ലാസ്റ്റികൾ എന്നിവ പൂർത്തിയാക്കി കഴിഞ്ഞു. വിദഗ്‌ധരായ കാർഡിയോളജിസ്റ്റുകൾ, കാർഡിയാക് സർജൻ, കാർഡിയാക് അനസ്തറ്റിസ്റ്റ് എന്നിവരുടെ സേവനം മാർ സ്ലീവാ മെഡിസിറ്റിയിൽ ലഭ്യമാണ്.അത്യാധുനിക നിലവാരമുള്ള കാത് ലാബ്, കാർഡിയാക് തിയേറ്റർ, കാർഡിയാക് ഹെൽത്ത് ചെക്ക് അപ്പ് പാക്കേജുകൾ തുടങ്ങിയവ മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രതേൃകതയാണ്.

Post a Comment

0 Comments