Subscribe Us



സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും


തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂർണ്ണ ലോക്ക്ഡൗണിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എതിർത്തു. കേസുകൾ കൂടുന്ന സ്ഥലത്ത് മാത്രം നിയന്ത്രണം മതിയെന്ന് രമേശ് ചെന്നിത്തല യോഗത്തിൽ പറഞ്ഞു. കോവിഡിനൊപ്പം ജീവിക്കുന്ന തരത്തിലേക്ക് മാറേണ്ടി വരും. സർവകക്ഷി യോഗം ഓൺലൈനായാണ് നടക്കുന്നത്. യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.  രണ്ടാഴ്ച കൂടി സാഹചര്യം വിലയിരുത്തും. തീരുമാനം സർവ്വകക്ഷിയോഗത്തിൽ. ലോക് ഡൗൺ ജന  ജീവിതത്തെ ബാധിക്കും എന്ന വിലയിരുത്തൽ. ഗുരുതര സാഹചര്യം  വ്യക്തമാക്കി ബോധവൽക്കരണം ശക്തമാക്കും.

Post a Comment

0 Comments