Subscribe Us



തൻ്റെ കൊട്ടാരത്തിൽ ഓണമാഘോഷിക്കുന്ന ബഹ്റൈൻ റോയൽ ഗാർഡ് കമാൻഡറുടെ വീഡിയോ പ്രവാസ ലോകത്ത് വൈറൽ



മനാമ: ബഹ്റൈൻ മലയാളികൾക്കു ആവേശം പകർന്ന് ബഹ്റൈൻ റോയൽ ഗാർഡ് കമാൻഡർ ഓണാഘോഷ ചടങ്ങിൽ പങ്കെടുത്തു. ബഹ്റൈൻ റോയൽ ഗാർഡ് കമാൻഡറും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻറ് സ്പോർട്ട്സ് പ്രസിഡൻ്റുമായ ശൈഖ് നാസർ ബിൻ അൽ ഖലീഫയാണ് മലയാളികളോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് ഓണാഘോഷത്തിൽ പങ്കെടുത്തത്. 

ഖലീഫയുടെ കൊട്ടാരത്തിൽ ഒരുക്കിയ ആഘോഷ ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം ചെണ്ടമേളം ആസ്വദിക്കുകയും ഓണസദ്യ കഴിയ്ക്കുകയും നിലവിളക്ക് തെളിച്ച് സന്തോഷം പങ്കിടുകയും ചെയ്തു. 

മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ആഘോഷിക്കുന്ന റോയൽ ഗാർഡ് സുപ്രീം കമാണ്ടർ  ശൈഖ് നാസർ ബിൻ അൽ ഖലീഫയുടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഈ വീഡിയോ പ്രവാസ ലോകത്ത്  വൈറലായി കഴിഞ്ഞു.

Post a Comment

0 Comments