മനാമ: ബഹ്റൈൻ മലയാളികൾക്കു ആവേശം പകർന്ന് ഓണാഘോഷ ചടങ്ങിൽ പങ്കെടുത്ത ബഹ്റൈൻ റോയൽ ഗാർഡ് കമാൻഡറും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻറ് സ്പോർട്ട്സ് പ്രസിഡൻ്റുമായ ശൈഖ് നാസർ ബിൻ അൽ ഖലീഫയ്ക്ക് ആശംസകളുമായി മാണി സി കാപ്പൻ എം എൽ എ. കേവലം സ്നേഹ പ്രവർത്തി മാത്രമല്ലെന്നും സാർവ്വത്രിക സാഹോദര്യത്തിൻ്റെയും സാംസ്കാരിക ഐക്യത്തിൻ്റെയും സവിശേഷമായ അടയാളമാണെന്ന് സന്ദേശത്തിൽ കുറിച്ചു. സാംസ്ക്കാരിക സഹവർത്തിത്വം വരുത്തിയെടുക്കുന്നതിനുള്ള സമീപനത്തിന് മാണി സി കാപ്പൻ നന്ദി പറഞ്ഞു.
മലയാളികളോടുള്ള ആദരവ് പ്രകടിപ്പിക്കാനാണ് ബഹ്റൈൻ റോയൽ ഗാർഡ് കമാൻഡർ തൻ്റെ കൊട്ടാരത്തിൽ ഓണാഘോഷം സംഘടിപ്പിച്ചത്.
ഖലീഫയുടെ കൊട്ടാരത്തിൽ ഒരുക്കിയ ആഘോഷ ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം ചെണ്ടമേളം ആസ്വദിക്കുകയും ഓണസദ്യ കഴിയ്ക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു. വാഴയിലയിൽ സാമ്പാറും പലവിധം കറികളും പപ്പടവും പായസവുമുൾപ്പെടെ വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയിരുന്നത്. പാലാക്കാരായ കൊട്ടാരത്തിലെ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ആഘോഷിക്കുന്ന റോയൽ ഗാർഡ് സുപ്രീം കമാണ്ടർ ശൈഖ് നാസർ ബിൻ അൽ ഖലീഫയുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഈ വീഡിയോ പ്രവാസ ലോകത്ത് വൈറലായി കഴിഞ്ഞു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.