മനാമ: ബഹ്റൈൻ റോയൽ ഗാർഡ് കമാൻഡർ ശൈഖ് നാസർ ബിൻ അൽ ഖലീഫ തൻ്റെ കൊട്ടാരത്തിൽ ഓണാമാഘോഷിച്ചതിന് നന്ദി അറിയിച്ചു മന്ത്രി എം എം മണി, മാണി സി കാപ്പൻ എം എൽ എ എന്നിവർ സന്ദേശമയച്ചത് ബഹ്റൈൻ പത്രങ്ങളിൽ വലിയ വാർത്തയായി. ബഹ്റൈനിലെ പ്രധാന ദിനപത്രങ്ങളായ അക്ബർ അൽ ഖലീജ്, അൽ അയാം, അൽ ബിലാദ് തുടങ്ങിയവയാണ് ഇക്കാര്യം പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തത്.ഓണാഘോഷത്തിൽ റോയൽ ഗാർഡ് കമാൻഡർ പങ്കെടുത്തതിനെ ഇന്ത്യയുമായുള്ള ഉറ്റബന്ധത്തെ സൂചിപ്പിക്കുന്നുവെന്നു മന്ത്രി എം എം മണി സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. ബഹ്റൈൻ്റെ സമാനതകളിലില്ലാത്ത പൈതൃകം ഉയർത്തിപ്പിടിക്കുന്ന ഐക്യം, സ്നേഹം, സാഹോദര്യം എന്നിവ മന്ത്രി ഓർമ്മിപ്പിച്ചു.സാർവ്വത്രിക സാഹോദര്യത്തിൻ്റെയും സാംസ്കാരിക ഐക്യത്തിൻ്റെയും സവിശേഷമായ അടയാളമായി ശൈഖ് നാസർ ബിൻ അൽ ഖലീഫയുടെ ഓണാഘോഷത്തെ വിലയിരുത്താമെന്നു മാണി സി കാപ്പൻ എം എൽ എ തൻ്റെ സന്ദേശത്തിൽ പറഞ്ഞു. ബഹ്റൈൻ കമാഡറുടെ തുറന്ന മനസോടെയുള്ള സമീപനം മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതായും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ഇതെല്ലാം ഉൾപ്പെടുത്തി വിപുലമായ വാർത്തയാണ് ബഹ്‌റൈൻ പത്രങ്ങളിൽ വന്നിട്ടുള്ളത്.
ശൈഖ് നാസർ ബിൻ അൽ ഖലീഫ തൻ്റെ കൊട്ടാരത്തിൽ സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന വീഡിയോ ബെഹ്റൈനിലും പ്രവാസികൾക്കിടയിലും വൈറലായിരുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.