Subscribe Us



ജി എസ് ടി റിട്ടേണ്‍ വൈകരുതേ


തോമസ് മാത്യു

കോവിഡ് 19 ലോക്ക്ഡൗണ്‍ തുടങ്ങിയ 2020 ഫെബ്രുവരി മാസം തന്നെ ജി.എസ്.ടി റിട്ടേണുകള്‍ ഫയല്‍ ചെയ്യുവാനുള്ള തീയതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. കംപ്ലീറ്റ് ലോക്ഡൗണിനു ശേഷം വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ തുറന്നപ്പോള്‍ ഓരോ വ്യാപാരിക്കും 2-3 മാസത്തെ റിട്ടേണുകളാണ് ഫയല്‍ ചെയ്യുവാനായി പെന്‍ഡിംഗ് ആയിട്ടുണ്ടായിരുന്നത്.

അതാത് മാസത്തെ റിട്ടേണുകള്‍ മുടക്കം കൂടാതെ കൃത്യമായി ഫയല്‍ ചെയ്തു വന്നിരുന്ന ടാക്‌സ് പ്രാക്ടീഷനേഴ്‌സുമാര്‍ക്കും കണ്‍സള്‍ട്ടന്റുമാര്‍ക്കും ഈ റിട്ടേണുകള്‍ അപ്‌ഡേറ്റ് ചെയ്യുക എന്നുള്ളത് വളരെ ദുഷ്‌കരമായ ഒരു കടമ്പ തന്നെയാണ്. മിക്ക ഒഫീസുകളിലും ആവശ്യമായ സ്റ്റാഫുകള്‍ ഇല്ല. വ്യാപാരികള്‍ കണക്കുകള്‍ തരുവാന്‍ താമസിക്കുന്നതോടൊപ്പം ഒരു ചോദ്യം കൂടിയുണ്ട്. റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ഏതാണ്. ഏതാനും ദിവസങ്ങളായി എല്ലാവരും ഓണത്തിന്റെ തിരക്കിലുമാണ്.

ഓരോ വ്യാപാരിയും തങ്ങളുടെ മറ്റേത് ലയബിലിറ്റിയും തീര്‍ക്കുന്ന അതേ ഗൗരവത്തോടുകൂടി തന്നെ റിട്ടേണ്‍ കൃത്യമായി ഫയല്‍ ചെയ്ത് ലയബിലിറ്റി തീര്‍ക്കേണ്ടതാണ്. 2-3 മാസത്തെ റിട്ടേണുകളുടെ ലയബിലിറ്റി ഒന്നിച്ച് തീര്‍ക്കാം എന്നു കരുതിയാല്‍ ഫൈന്‍ ഇളവ് ലഭിക്കുകയും എന്നാല്‍ ഇന്ററസ്റ്റ് ഇനത്തില്‍ കുറവ് ലഭ്യമല്ലാത്തതുമാണ്. ഇത് പല വ്യാപാരികള്‍ക്കും അറിഞ്ഞുകൂടാ ഓരോ വ്യാപാരിയും നികുതി ബാദ്ധ്യതകള്‍ അതാത് മാസം തീര്‍ത്ത് ബിസിനസ്സില്‍ മുന്നേറുക.

ഇന്‍കം ടാക്‌സ് ഓഡിറ്റ് (സാമ്പത്തിക വര്‍ഷം 2019-20) തീയതികള്‍ നീട്ടി കിട്ടിയിട്ടുണ്ട്. ഇവിടെയും സാവധാനം കാട്ടാതിരിക്കുന്നതാണ് ഉത്തമം. മിക്ക വ്യാപാരികളും ബാങ്ക് ലോണുകള്‍ ലഭ്യമാക്കിയിട്ടുള്ളതാണ്. ബാങ്കുകള്‍ സമയത്തു തന്നെ ആഡിറ്റ് റിപ്പോര്‍ട്ടുകള്‍ ചോദിക്കും. ഈ കോവിഡ് 19 പ്രതിസന്ധിയില്‍ ബാങ്കുകള്‍ ഓരോ വായ്പയുടെയും നിജസ്ഥിതി പരിശോധന കൂടുതല്‍ കര്‍ക്കശമാക്കുകയേ ഉള്ളു. കൃത്യമായി റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ പുതിയ ഏതെങ്കിലും വായ്പയ്ക്ക് ബാങ്കിനെ സമീപിക്കുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകും. മറ്റൊരു കാര്യം കൂടെ പറയാതെ വയ്യ. ഓരോ വ്യാപാരിയും തങ്ങളുടെ വായ്പകള്‍ക്ക് മോറട്ടോറിയവും മറ്റും ലഭ്യമാക്കിക്കൊണ്ടാണ് ബിസിനസ്സ് ഒരു വിധത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. കെട്ടിട ഉടമകള്‍ വാടക ഇനത്തില്‍ അനുവദിച്ചു കൊടുത്ത ഇളവുകളും വ്യാപാരികള്‍ക്ക് ആശ്വാസം ആണ്. എന്നാല്‍ കോവിഡ് 19 കൂടുതല്‍ രൂക്ഷമാകുന്ന ഈ സാഹചര്യത്തില്‍ മോറട്ടോറിയം സമയപരിധിക്കു ശേഷം വീണ്ടും മറ്റൊരു വായ്പാ തിരിച്ചടവു (മോറട്ടോറിയം ലഭ്യമാക്കിയവര്‍ക്ക് നടത്തേണ്ട ബാദ്ധ്യത)കൂടി വരും. ഇതിനെല്ലാം ഉപരി വാറ്റിലെ കുടിശിക തീര്‍ക്കല്‍ ആംനിസ്റ്റി വഴി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ജി.എസ്.ടി 17-18 ലെ റിട്ടേണ്‍ ഫയലിംഗിലെ അപാകതകള്‍ക്ക് ASMT-10 എന്ന നോട്ടീസും വ്യാപാരികള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. ഒരു കാര്യം വ്യക്തമാണ്. എല്ലാവര്‍ക്കും (സര്‍ക്കാരിനും) പണത്തിന് പണം വേണം. ഇതെല്ലാം മനസ്സിലാക്കി വളരെ കരുതലോടുകൂടി വേണം വ്യാപാരികള്‍ തങ്ങളുടെ ഫൈനാന്‍സ് മാനേജ് ചെയ്യുവാന്‍. നല്ലൊരു പ്ലാനിങ്ങോടു കൂടി ഫണ്ട് കൈകാര്യം ചെയ്യുക. ഈ സാഹചര്യത്തില്‍ വായ്പ തുകകള്‍ ആവശ്യത്തിനു മാത്രം കൂട്ടുക. തിരിച്ചടവിനെപ്പറ്റി മാത്രം ചിന്തിക്കുക. ഓരോ വ്യാപാരിയും കരുതലോടെ ഈ പ്രതിസന്ധിയെ ബ്രേക്ക് ചെയ്യുക. നിങ്ങള്‍ക്ക് സാധിക്കും.


തോമസ് മാത്യു & അസ്സോസിയേറ്റ്സ്

ജി എസ് ടി പ്രാക്ടീഷണർ

ഫോൺ: 9387620871

Post a Comment

0 Comments