Subscribe Us



ഉമ്മന്‍ ചാണ്ടിക്ക് ആദരവുമായി പാലായിൽ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി

പാലാ: നിയമസഭയില്‍ തുടര്‍ച്ചയായി അമ്പത് വര്‍ഷം ഒരേ മണ്ഡലത്തില്‍ നിന്നും പൂര്‍ത്തീകരിക്കുന്ന പുതുപ്പളളി എം എല്‍ എ ഉമ്മന്‍ചാണ്ടിയോടുളള ആദരസൂചകമായി മൈസ്റ്റാമ്പ് പദ്ധതിപ്രകാരം സ്റ്റാമ്പ് പുറത്തിറക്കി. നിയമസഭാ മന്ദിരത്തിൻ്റെ ചിത്രത്തിനൊപ്പം ഉമ്മന്‍ ചാണ്ടിയുടെ ചിത്രവും കൂടി ഉള്‍പ്പെടുത്തിയാണ് സ്റ്റാമ്പ് തയാറാക്കിയത്. തപാല്‍ വകുപ്പ് കോട്ടയം ഡിവിഷൻ്റെ സഹകരണത്തോടെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരാണ് സ്റ്റാമ്പ് പദ്ധതി നടപ്പാക്കിയത്.
സ്റ്റാമ്പിന്റെ പ്രകാശനം കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പ്രൊഫ സതീഷ് ചൊള്ളാനി നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ ടോണി തെപ്പറമ്പിൽ, സോയി പയ്യപ്പിള്ളി ബിജോയ് എടേട്ട്, ഷോജി ഗോപി, ടോണി ചക്കാല എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments