പാലാ: പാലാ സ്പോർട്സ് അക്കാദമിയിൽ മുഖ്യ പരിശീലകനായി എത്തുന്ന ക്യാപ്റ്റൻ അജിമോൻ കെ എസ് ഇന്ത്യൻ ആർമിയിലെ ചീഫ് കോച്ചായിരുന്നു. ഇദ്ദേഹം പൂഞ്ഞാർ സ്വദേശിയാണ്.
1990-ൽ സ്പോർട്ട്സ് ക്വോട്ടായിൽ ഇന്ത്യൻ ആർമിൽ ചേർന്നു. തുടർന്നു 15 വർഷം നാഷണൽ ഇൻ്റർനാഷണൽ വേദികളിൽ ഇന്ത്യൻ ആർമിയെ പ്രതിനിധീകരിച്ചു. 110 മീറ്റർ ഹർഡിൽസായിരുന്നു ഇനം. അക്കാലത്ത് ഈ ഇനത്തിൽ ആർമിയിൽ റിക്കാർഡ് പ്രകടനം കാഴ്ചവച്ചിരുന്നു. പിന്നീട് പാട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്സിൽ നിന്നും കായികപരിശീലനത്തിൽ ഡിപ്ലോമ നേടി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ആർമിയിൽ പരിശീലകനായി. സ്പ്രിൻ്റ്സും ഹർഡിൽസും പരിശീലിപ്പിച്ചു. 2010 യൂത്ത് ഒളിംപിക്സിൽ നാനൂറ് മീറ്റർ ഹർഡിൽസിൽ വെള്ളി നേടിയ ദുർഗേഷ്കുമാർപാലും 2018 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ 4x400 റിലേ ടീം അംഗമായിരുന്ന സരിത ഗായക്വാഡ്ഡും ഉൾപ്പെടെ നൂറുകണക്കിനാളുകളെ അജിമോൻ പരിശീലിപ്പിച്ചിട്ടുണ്ട്. ഇതിനിടെ 5 വർഷത്തോളം ഇന്ത്യൻ ടീം പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അജിമോൻ്റെ കോച്ചിംഗ് കരിയറിൽ 1500-ൽ പരം നാഷണൽ മെഡലുകളും 20-ൽ പരം അന്തർദേശീയ മെഡലുകളും നേടിക്കൊടുക്കാനായിട്ടുണ്ട്. കൂടാതെ 25 അന്തർദേശീയ താരങ്ങളെയും വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്.
2014 ൽ ആർമിയിൽ നിന്നും വിരമിച്ച ശേഷം അഞ്ചു വർഷം ഗുജറാത്തിൽ സർക്കാരിൻ്റെ വിദഗ്ദ പരിശീലകനായും സേവനമനുഷ്ഠിച്ചു. തുടർന്നു നാട്ടിലേക്ക് മടങ്ങി. തുടർന്നാണ് പാലായിലെ സ്പോർട്സ് അക്കാദമിയിൽ പരിശീലകനായി എത്തുന്നത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.