Subscribe Us



പാലായിൽ സ്പോർട്സ് അക്കാദമി വരുന്നു

പാലാ: കായിക താരങ്ങൾക്കു മികച്ച പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലായിൽ സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്നു. പാലാ സ്പോർട്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പാലായിൽ സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്നത്.


കേരളത്തിൽ നിന്നും 2028 ലെ ഒളിംപിക്സിൽ കായിക താരങ്ങളെ പങ്കെടുപ്പിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് അക്കാദമി സ്ഥാപിക്കുന്നത്. 11 മുതൽ 17 വയസുവരെയുള്ള 20 കുട്ടികൾക്കാണ് ആദ്യ ബാച്ചിൽ പരിശീലനം നൽകുന്നത്. സ്പിൻ്റ്സ്, ജംപ്‌സ് ഇനങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭക്ഷണം, സ്പോർട്സ് കിറ്റ്, പരിശീലനം മുതലായവ സൗജന്യമായി നൽകും.

മുൻ ഇന്ത്യൻ ടീം പരിശീലകനും ഇന്ത്യൻ ആർമിയിലെ ചീഫ് കോച്ചുമായിരുന്ന ക്യാപ്റ്റൻ അജിമോൻ കെ എസ് മുഖ്യപരിശീലകനാകും.

പാലാ സ്പോർട്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം പോർച്ചുഗൽ കോച്ചിനെ പാലായിൽ കൊണ്ടുവന്ന് ഫുട്ബോളിൽ പരിശീലനം നൽകിയിരുന്നു.

മുൻ എം എൽ എ വി എൻ വാസവൻ, മാണി സി കാപ്പൻ എം എൽ എ, ലാലിച്ചൻ ജോർജ്, അയ്മനം ബാബു, സജേഷ് ശശി (പ്രസിഡൻ്റ്) കെ എസ് പ്രദീപ്കുമാർ (സെക്രട്ടറി) എന്നിവരുൾപ്പെടുന്ന സമിതിയാണ് സ്പോർട്സ് അക്കാദമിക്കു നേതൃത്വം നൽകുന്നത്.

ആദ്യ ബാച്ചിൽ ചേരാൻ താത്പര്യമുള്ളവർ 9890583819, 9447731320 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

Post a Comment

0 Comments