Subscribe Us



സാജു വർഗീസ് പുതിയ പാലാ ഡി വൈ എസ് പി


കോട്ടയം: പാലാ ഡിവൈ.എസ്.പിയായി സാജു വർഗീസിനെ നിയമിച്ചു. നിലവിൽ ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയാണ് സാജു വർഗീസ്. കോട്ടയം ജില്ലയിൽ മണിമല കറിക്കാട്ടൂർ സ്വദേശിയാണ് സാജു വർഗീസ്. 

ആലപ്പുഴയിൽ നിന്നും സാജു വർഗീസ് പാലായിലേയ്ക്കു വരുമ്പോൾ നിലവിൽ പാലായിലുള്ള  ഡിവൈ.എസ്.പി കെ ബൈജുകുമാർ കോട്ടയം ക്രൈംബ്രാഞ്ചിലേയ്ക്കു സ്ഥലംമാറി പോകും.

കോട്ടയം സ്റ്റേറ്റ്  സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായി കെ.എ മുഹമ്മദ് ഇസ്‌മെയിലും എത്തും. ഇത് അടക്കം സംസ്ഥാനത്തെ 33 ഡിവൈ.എസ്.പിമാരുടെ സ്ഥലംമാറ്റ ഉത്തരവാണ് പുറത്തിറങ്ങിയത്. കോട്ടയം ക്രൈംബ്രാഞ്ചിൽ ജോലി ചെയ്യുന്ന ഡിവൈ.എസ്.പി കെ.അനിൽകുമാർ മറൈൻ എൻഫോഴ്‌സ്‌മെന്റിലേയ്ക്കു പോകും. ഇദ്ദേഹം ഡെപ്യൂട്ടേഷനിലാണ് മറ്റൈൻ എൻഫോഴ്‌സ്‌മെന്റിലേയ്ക്കു പോകുന്നത്. കോട്ടയം സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന ഡിവൈ.എസ്.പി സക്കറിയ മാത്യുവിന് എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് യൂണിറ്റിലേയ്ക്കാണ് സ്ഥലം മാറ്റം. ഇവിടെ നിന്നാണ് കെ.എ മുഹമ്മദ് ഇസ്‌മെയിൽ കോട്ടയം സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിലേയ്ക്ക് എത്തുന്നത്.

Post a Comment

0 Comments