ജെയിംസ് മാത്യു പൂവത്തിങ്കൽ
കാർഷിക ബില്ലുകളിലൂടെ ഇന്ത്യൻ പാർലമെൻ്റിൽ മുഴങ്ങിയത് "ഇടതുപക്ഷ കമ്പോള അരാജകത്വത്തിൻ്റെ" (Left-wing market anarchism) ചരമഗീതമാണ്.
ഇരു മുന്നണികളും പുറത്താക്കിയ
പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ് മുൻകൈ എടുത്ത് തുടങ്ങിയ ഫേസ്ബുക്ക്, വാട്സാപ്പ് കാർഷിക വിപണികളിൽ ഇടനിലചൂഷണമില്ലാതെ നിരവധി ഉല്പന്നങ്ങൾ വിറ്റുപോകുന്നുണ്ട്.
അടുപ്പിൻ്റെ കടുത്തചൂടിൽ വെന്ത്നീറിനിന്ന് പനങ്കള്ള് വറ്റിച്ച് ഉണ്ടാക്കിയെടുക്കുന്ന പാനി ഒരു രൂപ പോലും ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഒരു കുപ്പിക്ക് ആയിരം രൂപ തോതിൽ ഉപഭോക്താക്കൾ വാങ്ങുന്നു.
അതേസമയം സർക്കാർ നിയന്ത്രിത ഇടനിലചൂഷണത്തിൻ്റെ ഭയപ്പെടുത്തുന്ന ഉദാഹരണമാണ് ഷാപ്പുകളിൽ നിന്നും പാനിയുണ്ടാക്കുവാനായി കള്ളുവാങ്ങുന്നവർക്ക് സംഭവിക്കുന്നത്.
പനയുടമയോട് കേവലം 6 രൂപയ്ക്ക് വാങ്ങുന്ന ഒരു ലിറ്റർ കള്ള് 120 രൂപയ്ക്ക് മേൽ ആണ് ഷാപ്പുകളിൽ വില്ക്കുന്നത്.
രാഷ്ട്രീയക്കാർ , അബ്ക്കാരികൾ, ചെത്തുതൊഴിലാളി യൂണിയൻകാർ, എക്സൈസ്, പോലീസ് എന്നീ സർക്കാർ സംവിധാനങ്ങൾ തുടങ്ങിയവർ ചേർന്നുള്ള പ്രബലരായ ലോബിയാണ് വിചിത്രവും നീചവുമായ ഈ ഇടനിലചൂഷണത്തിൻ്റെ ഗുണഭോക്താക്കൾ.
സമാനമായ ചൂഷകരാണ് പഞ്ചാബിൽ ഉൾപ്പെടെ, അജ്ഞരായ കർഷകരെ തെരുവിലിറക്കി, കേന്ദ്ര സർക്കാരിൻ്റെ ജനപക്ഷ നീക്കത്തെ വെല്ലുവിളിക്കാമെന്ന് വ്യാമോഹിക്കുന്നത്.
സ്വാതന്ത്ര്യത്തിനു ശേഷം ഏഴുപതിറ്റാണ്ടോളം കപട സോഷ്യലിസം ചമഞ്ഞ് രാഷ്ട്രീയം ബിസിനസ്സ് മുതലായ സമസ്തമേഖലകളിലും കുടുംബാധിപത്യം കളം നിറഞ്ഞാടി.
ദേശീയതലത്തിലും സംസ്ഥാനങ്ങൾതോറും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
ഇക്കൂട്ടർ വലതു-സ്വാതന്ത്ര്യവാദികളിൽ നിന്ന് വ്യത്യസ്ഥരാണെന്ന് സ്വയം അവകാശപ്പെടുകയും ഒപ്പം സ്വകാര്യ സ്വത്ത് ഉടമസ്ഥതയുടെയും സ്വതന്ത്ര കമ്പോളങ്ങളുടെയും ക്ലാസിക്കൽ ലിബറൽ ആശയങ്ങളെ ശക്തമായി വാരി പുണരുകയും ചെയ്തു.
മുതലാളിത്ത വിരുദ്ധ, കോർപ്പറേറ്റ് വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ,
ടേഡ് യൂണിയൻ അനുകൂല
മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ട് കർഷകരെയും അസംഘടിത തൊഴിലാളികളെയും തെറ്റി ധരിപ്പിച്ച് ചൂഷണം ചെയ്ത് ഈ വ്യവസ്ഥിതിയുടെ അമരക്കാർ ആർജ്ജിച്ച സമ്പത്തിന് കയ്യും കണക്കുമില്ല. രാജ്യത്തെ നിയമങ്ങളും കമ്പനി കാര്യ വകുപ്പിൻ്റെ വ്യവസ്ഥകളും അനുസരിച്ച് രാജ്യത്തിൻ്റെ സാമ്പത്തിക തലസ്ഥാനമായ ബോംബെയിലുൾപ്പെടെ
പ്രവർത്തിക്കുന്ന കോർപ്പറേറ്റ് കമ്പനികളെ വെല്ലുന്ന ടേണോവറും സമ്പത്തുമുണ്ടത്രേ ശരത് പവാർ മുതലായ രാജ്യത്തെ രാഷ്ട്രീയ- ഉപജാപ- കച്ചവട കുടുംബങ്ങൾക്ക്.
കൗണ്ടർ-ഇക്കണോമിക്സ് എന്ന സാമ്പത്തിക സിദ്ധാന്തം കരിഞ്ചന്തയിലൂടെയോ (Black Market) ഗ്രേമാർക്കറ്റ് മുഖേനയോ നേരിട്ടുള്ള പ്രവർത്തന രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ്.
കൗണ്ടർ-പൊളിറ്റിക്സും സമാന പ്രതിഭാസംതന്നെ.
ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന സർക്കാർ കർഷകർക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കുന്നത് പകൽ പോലെ വ്യക്തമാണ്.
കൗണ്ടർ പൊളിറ്റിക്സും അരാജകത്വവും അവസാനിക്കുകയായി.
ഉൽപ്പന്നങ്ങൾക്ക് താങ്ങുവില അവസാനിപ്പിക്കുന്നുവെന്നത് വ്യാജ പ്രചരണമാണ്. ചരിത്രത്തിലാദ്യമായി എല്ലാ കർഷകർക്കും നേരിട്ട് അക്കൗണ്ടിൽ ആറായിരം രൂപാ പദ്ധതി നടപ്പാക്കി. റബ്ബറിന് സെസ് അവസാനിപ്പിച്ചു. നികുതിയുടെ പേരിൽ ചെക്ക്പോസ്റ്റ് കളിൽ ഉണ്ടായിരുന്ന നീചമായ പീഢനം ജി എസ് ടി വഴി അവസാനിപ്പിച്ചു.
കള്ളിനും പാനിക്കുമിടയിൽ എന്നപോലെ തന്നെ പാവപ്പെട്ട മത്സ്യതൊഴിലാളികൾക്കും മീൻ ഉപഭോക്താക്കൾക്കും ഇടയിലുള്ള ചൂഷണം നടത്തുന്ന ലോബിക്കും അതിശക്തമായ രാഷ്ടീയ പിന്തുണ ഇന്നുമുണ്ട്.
കേരളത്തിൽ ഈ ഇടനില ചൂഷണം അവസാനിപ്പിച്ച്, കർഷകർക്കും രാജ്യത്തെ നിയമമനുസരിച്ച് പ്രവർത്തിക്കുന്ന വ്യക്തികൾക്കും നികുതിയടയ്ക്കുന്ന
ചെറുതും വലുതുമായ
കമ്പനികൾക്കും അനുകൂലമായി "ഫ്രീമാർക്കറ്റ് " ന് ശക്തിപകരാൻ യുഡിഎഫിനും എൽഡിഎഫിനും പുറത്തുനിന്നുള്ള രാഷ്ടീയ ഇടപെടലുകൾ അനിവാര്യമാണ്. എങ്കിൽ കേരളത്തിലും ഇനി കൃഷി തുടങ്ങാം..!


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.