കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6792 ആയി. പുതിയതായി ലഭിച്ച 3837 സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 526 എണ്ണം പോസിറ്റീവായി. 521 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആറ് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ അഞ്ചു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പുതിയതായി രോഗം ബാധിച്ചവരില്‍ 265 പുരുഷന്‍മാരും 200 സ്ത്രീകളും 61 കുട്ടികളും ഉള്‍പ്പെടുന്നു. രോഗികളില്‍ 60 വയസിനു മുകളിലുള്ള 68 പേരുണ്ട്.
418 പേര്‍ക്കു കൂടി രോഗം ഭേദമായതോടെ രോഗമുക്തരുടെ ആകെ എണ്ണം 12697 ആയി. ജില്ലയില്‍ ഇതുവരെ 19523 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. നിലവില്‍ 16503 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.