പാലാ: കേരളാ കോൺഗ്രസ് (എം-ജോസ്) കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി ഡാൻ്റീസ് കൂനാനിക്കൽ കാഞ്ഞിരമറ്റത്തെ പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി യുടെ നിർദ്ദേശാനുസരണം സംസഥാന പ്രസിഡൻറ് റെജി കുന്നങ്കോട്ട് നോമിനേറ്റു ചെയ്തു.
കേരളാ യൂത്ത്ഫ്രണ്ട് പാലാ നിയോജക മണ്ഡലം പ്രസിഡൻറ്, ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം, പാർട്ടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. താലൂക്ക്, ജില്ലാ ലൈബ്രറി കൗൺസിലംഗം സംസ്ഥാന കാർഷികമേള കൺവീനർ, ജലനിധി ടീം മാനേജർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡാൻറീസ് പാലാ സോഷൃൽ വെൽഫെയർ സൊസൈറ്റിയുടെ പബ്ലിക് റിലേഷൻസ് ഓഫീസറും രാമപുരം മാർ ആഗസ്തീനോസ് കോളജിലെ ഹിന്ദി അദ്ധ്യാപകനുമാണ്.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.