Subscribe Us



പൊതുപ്രവർത്തകൻ്റെ ഭാര്യക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപം; രൂപതാ പാസ്റ്ററൽ കൗൺസിലംഗത്തിനെതിരെ പരാതി


പാലാ: പൊതുപ്രവർത്തകൻ്റെ ഭാര്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച രൂപത പാസ്റ്ററൽ കൗൺസിൽ അംഗവും രാഷ്ട്രീയ പ്രവർത്തകനുമായ ആൾക്കെതിരെ പോലീസിനും മതമേലധ്യക്ഷന്മാർക്കും പരാതി.

പൊതുപ്രവർത്തകൻ തൻ്റെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിനു മറുപടിയെന്ന നിലയിലാണ് പൊതുപ്രവർത്തകൻ്റെ ഭാര്യയെ അധിക്ഷേപിച്ചു കേട്ടാലറയ്ക്കുന്ന വാക്കുകളോടെയുള്ള മറുപടി കമൻ്റ് ഇയാൾ എഴുതിയത്. തുടർന്ന് ഈ കമൻ്റ് വാട്ട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചതായും പരാതി ഉയർന്നിട്ടുണ്ട്.

വ്യക്തിവിരോധത്തിൻ്റെ പേരിൽ വീട്ടിലിരിക്കുന്നവരെ വരെ അധിക്ഷേപിച്ച നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ആരോപണ വിധേയൻ്റെ പാർട്ടിയിൽപ്പെട്ട ആളുകൾ തന്നെ ഇയാളുടെ നടപടി ശരിയല്ലെന്ന നിലപാട് സ്വീകരിച്ചതായിട്ടാണ് അറിയാൻ കഴിയുന്നത്.

ഡിജിപി, കോട്ടയം എസ് പി, പാലാ പോലീസ് എന്നിവർക്കു ഇതു സംബന്ധിച്ചു പരാതികൾ നൽകി. പാസ്റ്ററൽ കൗൺസിൽ അംഗമായ ഇയാളുടെ അധിക്ഷേപം സംബന്ധിച്ചു മേജർ ആർച്ച് ബിഷപ്പ്, പാലാ ബിഷപ്പ് തുടങ്ങിയവർക്കും പരാതി നൽകും.

Post a Comment

0 Comments