ന്യൂഡൽഹി: പൂർണ്ണഫലം ലഭ്യമാകും വരെ കോവിഡിനെതിരെയുള്ള പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. രാജ്യത്തോടു സംസാരിക്കവെയാണ് ഈ ആവശ്യം പ്രധാനമന്ത്രി ഉന്നയിച്ചത്.
വാക്സിനു വേണ്ടിയുള്ള ശ്രമം തുടരുകയാണ്. ലോക്ഡൗൺ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. എന്നു കരുതി ജാഗ്രത കുറയ്ക്കരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കോവിഡിനെ ലാഘവത്തോടെ കാണുന്ന ആളുകൾ ഉണ്ട്. വൈറസ് ഒഴിഞ്ഞു പോയിട്ടില്ലെന്നു മറക്കരുത്. വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിലാണ്. എല്ലാവർക്കും എത്തിക്കാൻ ശ്രമിക്കും. നമ്മുടെ അശ്രദ്ധയ്ക്ക് വലിയ വില നൽകേണ്ടി വരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് കുറഞ്ഞിട്ടുണ്ട്.
ദീപാവലി, ദസറ തുടങ്ങിയ ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിൽ മരണ നിരക്ക് കുറച്ചു നിർത്താൻ രാജ്യത്തിനായെന്നും പ്ര ധാനമന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രവർത്തകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.