Subscribe Us



തലനാട്ടിൽ ജോസ് വിഭാഗം പഞ്ചായത്ത് മെമ്പർ എൻ സി പി യിൽ ചേർന്നു

പാലാ: തലനാട് ഗ്രാമപഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ആൻഡ്രൂസ് എൻ സി പി യിൽ ചേർന്നു. കേരളാ കോൺഗ്രസ് (എം) ജോസ് വിഭാഗത്തിൻ്റെ പ്രതിനിധിയായി പത്താം വാർഡിൽ നിന്നും വിജയിച്ചയാളാണ്.

മേരിക്കുട്ടി ആൻഡ്രൂസിൻ്റെ എൻ സി പി യിലേയ്ക്ക് മാണി സി കാപ്പൻ എം എൽ എ ഷാളണിയിച്ചു സ്വാഗതം ചെയ്തു.
മാണി സി കാപ്പൻ പാലായിൽ നടത്തിവരുന്ന ജനക്ഷേമപദ്ധതികൾ സമാനതകളില്ലാത്തതാണെന്നു മേരിക്കുട്ടി പറഞ്ഞു. എം എൽ എ യുടെ പ്രവർത്തനങ്ങൾക്കു കരുത്തു പകരാനാണ് താൻ എൻ സി പി യിൽ ചേർന്നതെന്നും അവർ വ്യക്തമാക്കി.

Post a Comment

0 Comments