വെല്ലിംഗ്ടൺ: ന്യൂസിലൻഡ് മന്ത്രിസഭയിൽ ജസീന്ത ആർഡേണിനൊപ്പം മലയാളി വനിത. എറണാകുളം സ്വദേശിനി പ്രിയങ്കാ രാധാകൃഷ്ണനാണ് മന്ത്രിസഭയിൽ പദവി ലഭിച്ചത്. ഇത് രണ്ടാം തവണയാണ് പ്രിയങ്കാ രാധാകൃഷ്ണൻ പാർലമെന്റിൽ ഇടം നേടുന്നത്.
മൂന്ന് വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നൽകിയിരിക്കുന്നത്. സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. ന്യൂസീലൻഡിൽ മന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വനിതയാണ് പ്രിയങ്കാ രാധാകൃഷ്ണൻ.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.