Subscribe Us



പാലായിൽ വ്യാപാരികളുടെ പ്രതിഷേധം

പാലാ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റും യൂത്ത് വിംഗും പാലാ സിവിൽ സ്റ്റേഷൻ പടിക്കൽ ധർണ്ണ നടത്തി. 

കോവിഡ് നിയന്ത്രണങ്ങൾ വ്യാപാരികളുമായി കൂടിയാലോചിച്ച് നടപ്പിലാക്കുക, ജി എസ് ടി അപാകതകൾ പിൻവലിക്കുക,  ജി എസ് ടി യുടെ പേരിൽ ഉള്ള ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക, ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, വൈദ്യുതി നിരക്ക് ഏകീകരിക്കുക, ലൈസൻസ് പിഴ പിൻവലിക്കുക, വ്യാപാരി ക്ഷേമ നിധി പരിഷ്കരിക്കുക, കെട്ടിട വാടക നിയന്ത്രണ നിയമം ഉടൻ നടപ്പിലാക്കുക, വഴിയോര കച്ചവടം പൂർണമായി നിരോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പാലാ സിവിൽ സ്റ്റേഷൻ ധർണ്ണ ജനറൽ സെക്രട്ടറി വി സി ജോസഫ് ഉദ്ഘാടനം ചെയ്തു.

 ജോസ് ചെറുവളളി, അലക്സ് മനയാനി, ബൈജു കൊല്ലംപറമ്പിൽ, അനൂപ് ജോർജ്, ആൻറണി കുറ്റിയാങ്കൽ, ജോൺ ദർശന തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments