Subscribe Us



പാലാ രൂപതാംഗമായ മോൺ പോൾ പള്ളത്തിനെ കാനൻ നിയമപുസ്തകങ്ങളുടെ നവീകരണ പൊന്തിഫിക്കൽ സമിതിയിൽ മാർപ്പാപ്പ നിയമിച്ചു

റോം: കാനൻ നിയമപുസ്തകങ്ങളുടെ നവീകരണ പൊന്തിഫിക്കൽ സമിതിയിലേക്ക് മലയാളി വൈദികൻ അടക്കം ആറ് പാശ്ചാത്യ ലത്തീൻ നിയമവിദഗ്ദ്ധരെയും മൂന്ന്‌ പൗരസ്ത്യ സഭാനിയമ വിദഗ്ദ്ധരെയും ഫ്രാൻസീസ് മാർപാപ്പ നിയമിച്ചു.  

ഹോളി ക്രോസ് യൂണിവേഴ്സിറ്റി പ്രൊഫസറായ  ഫാദർ ഡേവിഡ് സിട്ടോ, ഉർബനിയാൻ യൂണിവേഴ്സിറ്റി പ്രൊഫസറായ ഫാദർ ആൻഡ്രെയ, ഡൊമിനിക്കൻ വൈദികനായ ബ്രൂണോ, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ഉൾരിഹ് എസ് ജെ, സിസ്റ്റ്റർഷ്യൻ സന്യാസിയായ സെബാസ്റ്റ്യനോ പെയിച്ചോള, റോമിലെ ലാത്തറൻ യൂണിവേഴ്സിറ്റി റെക്ടർ വിച്ചെൻസോ ബൊനോമോ എന്നിവരെയും  പൗരസ്ത്യസഭാ നിയമപണ്ഡിതൻമാരായി  മേൽകൈറ്റ് മെത്രാപ്പോലീത്തയായ മാർ ഏലി ഹദ്ദാദ്, അന്ത്യോക്ക്യയിലെ മാറോനൈറ്റ് കൂരിയ മെത്രാൻ മാർ ഹന്ന, മലയാളിയും സീറോ മലബാർ സഭ അംഗവുമായ മോൺ. പോൾ പള്ളത്ത് എന്നിവരെയും ആണ് ഫ്രാൻസീസ് മാർപാപ്പ നിയമിച്ചത്. 

പാലാ രൂപത അംഗമായ മോൺ പള്ളത്ത് റോമിലെ ഓറിയന്റൽഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും വിശുദ്ധരുടെ നാമകരണ നടപടികളുടെ കോൺഗ്രിഗേഷൻ സമിതി അംഗവും പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ഉപദേശകനും ആണ്.

Post a Comment

0 Comments