Subscribe Us



എം പി കൃഷ്ണൻനായർ എൻ സി പി വിട്ടു

പാലാ: എൻ സി പി ദേശീയസമിതി അംഗത്വവും ജില്ലാ ട്രഷറർ സ്ഥാനവും എം പി കൃഷ്ണൻനായർ രാജിവച്ചു. രാജിക്കത്ത് എൻ സി പി പ്രസിഡൻ്റ് ശരത്പവാർ, സംസ്ഥാന പ്രസിഡൻ്റ് ടി പി പീതാംബരൻമാസ്റ്റർ എന്നിവർക്കു അയച്ചു നൽകി.


മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ചതായി അദ്ദേഹം അറിയിച്ചു. പാർട്ടിയും മുന്നണിയും മാണി സി കാപ്പനോട് അനീതി കാട്ടിയെന്ന് കൃഷ്ണൻനായർ പറഞ്ഞു. രാമപുരം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ, രാമപുരം സഹകരണ ബാങ്ക് ഭരണസമിതി അംഗം, എൻ സി പി ജില്ലാ വൈസ് പ്രസിഡൻ്റ്, സംസ്ഥാനസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Post a Comment

0 Comments