Subscribe Us



മാണി സി കാപ്പന് പിന്തുണ: തലനാട്ടിൽ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചു

തലനാട്: ഇടതുമുന്നണി ഭരിക്കുന്ന തലനാട്ടിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ ജെ സെബാസ്റ്റ്യൻ അങ്ങാടിയ്ക്കൽ തത് സ്ഥാനം രാജിവച്ചു


എൻ സി കെ പ്രസിഡൻറും പാലാ എം എൽ എ യുമായ മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഇടതുഭരണ സമിതിയിൽ നിന്നുള്ള സെബാസ്റ്റ്യൻ്റെ രാജി.

തലനാട് പഞ്ചായത്ത് പത്താം വാർഡ് മരവിക്കല്ല് വാർഡിൽ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോണി ആലാനിയെ നൂറിൽപരം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സെബാസ്റ്റ്യൻ പരാജയപ്പെടുത്തിയത്. ഇടതുപക്ഷം സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് സ്വതന്ത്രനായി മത്സരിച്ചത്. തുടർന്നു ഇടതുഭരണത്തിൽ ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനാകുകയായിരുന്നു.

മാണി സി കാപ്പൻ യു ഡി എഫിൻ്റെ ഭാഗമായതിനാൽ ഇടതുപക്ഷത്തിൻ്റെ ഭാഗമായി ലഭിച്ച സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ധാർമ്മികതയുടെ പേരിൽ രാജി വയ്ക്കുന്നതായും സെബാസ്റ്റ്യൻ രാജി കത്തിൽ പറഞ്ഞു. മാണി സി കാപ്പൻ എം എൽ എ യ്ക്കു പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച സെബാസ്റ്റ്യൻ പഞ്ചായത്തിൽ യു ഡി എഫിന് പിന്തുണ നൽകുമെന്നും അറിയിച്ചു.

Post a Comment

0 Comments