കൊഴുവനാൽ: ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കൾ ചേർന്നുണ്ടാക്കിയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യ പച്ചക്കറി കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളുടെ കൂട്ടായ്മയിലെ അംഗങ്ങൾ നൽകിയ തുക ഉപയോഗിച്ചാണ് ഭക്ഷ്യധാന്യക്കിറ്റുകൾ വാങ്ങിയത്.
കിറ്റുകളുടെ വിതരണോൽഘാടനം മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നിർവ്വഹിച്ചു. സാംജി പഴേപറമ്പിൽ, കൂട്ടായ്മ സെക്രട്ടറി സ്മിത മനു വയലിൽ, ട്രഷറർ സജി വളവനാൽ, പ്രസിഡൻ്റ് കൃഷ്ണമായ സുരാജ്, വൈസ് പ്രസിഡൻ്റ് ടോമി ഊരകത്ത് തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ കിറ്റുകൾ ദുരിതബാധിതർക്ക് നൽകുമെന്ന് കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.