Subscribe Us



ഇസ്രായേലിൽ പാലസ്തീൻ മിസൈൽ ആക്രമണം: മലയാളി ഹോം നേഴ്സ് കൊല്ലപ്പെട്ടു

ടെൽഅവീവ്: ആഷ്കലോൺ ആശുപത്രിക്കു സമീപയുണ്ടായ പാലസ്തീൻ മിസൈൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി  സ്വദേശിനി സൗമ്യ സന്തോഷ് ആണ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രായമായ സ്ത്രീയുമായി ബോംബ് ഷെൽട്ടറിലേയ്ക്ക് എത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇവിടെ ഹോം നഴ്സായി ജോലി ചെയ്തു വരികയായിരുന്നു സൗമ്യ.

മിസൈൽ ആക്രമണം നടന്നതോടെ ഇവിടെയുള്ള മലയാളികൾ ഭീതിയിലായി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പാലായിൽ എൻ സി കെ പ്രസിഡൻ്റ് മാണി സി കാപ്പൻ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നും കാപ്പൻ ആവശ്യപ്പെട്ടു.

Post a Comment

0 Comments