Subscribe Us



കെ ആർ ഗൗരിയമ്മയുടെ വേർപാട് തീരാനഷ്ടം: സി ടി രാജൻ

പാലാ: കേരളത്തിന്റെ പൊതുജീവിതത്തിലെ സമാനതകളില്ലാത്ത കരുത്തിന്റെ പ്രതീകമായി ജനമനസ്സുകളിൽ  ജ്വലിക്കുന്ന വിപ്ലവ നക്ഷത്രമായ കെ ആർ ഗൗരിയമ്മയുടെ വേർപാട് കേരളീയ സമൂഹത്തിനും മലയാളിക്കും തീരാ നഷ്ടമാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി സി ടി രാജൻ പറഞ്ഞു.  മലയാളിയുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന അത്ഭുത പ്രതിഭാസമായിരുന്ന ഗൗരിയമ്മ. കേരള രാഷ്ട്രീയ ചരിത്രത്തിൽ എഴുതിച്ചേർത്ത ആർക്കും ഭേദിക്കാനാവാത്ത റെക്കോർഡുകൾ നിരവധിയാണ്. ജനമനസ്സുകളിൽ ഇനിയും ജീവിക്കുന്ന ജനകീയ നേതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സി ടി രാജൻ പറഞ്ഞു.

Post a Comment

0 Comments