Subscribe Us



വാട്ട്സ്ആപ്പ് കോളിലൂടെ നഴ്സുകാർക്ക് ആദരവുമായി മാണി സി കാപ്പൻ

നഴ്സസ് ദിനത്തോടനുബന്ധിച്ചു നിയുക്ത എം എൽ എ മാണി സി കാപ്പൻ യു കെയിലുള്ള പാലാക്കാരി നിഖില നിധിക്ക് വാട്ട്സ് ആപ്പ് കോളിലൂടെ ആശംസ നേർന്ന് ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു

പാലാ: നഴ്സസ് ദിനത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ നഴ്സുമാർക്കു ആദരവും ആശംസയും അറിയിച്ചു മാണി സി കാപ്പൻ എം എൽ എ. യു കെ യിലുള്ള പാലാക്കാരി നിഖില  നിധിയുമായി സംസാരിച്ചുകൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കൊറോണയുടെ കാലത്തും ലോകം മുഴുവൻ കരുണയുടെ പ്രകാശം പരത്തു കഴിയുന്ന നഴ്സുമാർ ആദരവ് അർപ്പിക്കേണ്ടത് ലോക ജനതയുടെ കടമയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലായിലും വിവിധ സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന അമ്പതോളം നഴ്സുമാരെ വാട്ട്സ് ആപ്പ് കോളിലൂടെ വിളിച്ചാണ് മാണി സി കാപ്പൻ നഴ്സസ് ദിനാശംസകൾ നേർന്നത്.

കൊറോണയുടെ പശ്ചാത്തലത്തിൽ നഴ്സുമാർ നടത്തുന്ന പോരാട്ടം സമാനതകളില്ലാത്തതാണെന്ന് എം എൽ എ പറഞ്ഞു. സ്വജീവൻ പോലും പണയം വച്ചു സേവനമനുഷ്ഠിക്കുന്ന നഴ്സുമാരോട് മാനവരാശി മുഴുവൻ കടപ്പെട്ടിരിക്കുന്നതായി എം എൽ എ ചൂണ്ടിക്കാട്ടി.

ലോകരാജ്യങ്ങളിൽ സേവനം ചെയ്യുന്ന മലയാളി നഴ്സുമാർ ആരോഗ്യമേഖലയുടെ നിർണ്ണായക ശക്തിയാണെന്നും എം എൽ എ പറഞ്ഞു.

Post a Comment

0 Comments