Subscribe Us



സമാധാന സന്ദേശവുമായി ഇസ്രായേൽ - പാലസ്തീൻ നേതാക്കൾക്ക് ഗാന്ധിപ്രതിമ അയച്ചു

സമാധാന സന്ദേശ പ്രചാരണത്തിൻ്റെ ഭാഗമായി ഇസ്രായേൽ - പാലസ്തീൻ ഭരണത്തലവന്മാർ അയയ്ക്കുന്ന ഗാന്ധിപ്രതിമകൾ പീസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് ഡോ ബിജു ജോസഫ്, ഭാര്യ ജെമ ജോൺ, മകൻ ഗാന്ധി ജോസഫ് ജോൺ എന്നിവർ ചേർന്ന് പായ്ക്ക് ചെയ്യുന്നു.


മാവേലിക്കര: മാനവരാശിക്കു ഭീഷണിയുയർത്തുന്ന യുദ്ധവും ഭീകരതയും അവസാനിപ്പിച്ചു സമാധാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പീസ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഇസ്രായേൽ - പാലസ്തീൻ ഭരണത്തലവന്മാർക്ക് സമാധാന സന്ദേശവുമായി ഗാന്ധിപ്രതിമകൾ അയച്ചു. പീസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റും ഗാന്ധി പ്രചാരകനും ശില്പിയുമായ ഡോ ബിജു ജോസഫും കുടുംബവുമാണ് സമാധാന സന്ദേശ പ്രചാരണത്തിൻ്റെ ഭാഗമായി ഗാന്ധി പ്രതിമകൾ അയച്ചു നൽകിയത്. സബർമതിയിലെ മണ്ണും പ്രതിമയിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ ഇടുക്കി സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് സമാധാന സന്ദേശമുയർത്തി അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഒരടി ഉയരമുള്ള പോളി മാർബിൾ പ്രതിമകൾ അയച്ചുകൊടുക്കാൻ തീരുമാനിച്ചതെന്ന് ഡോ ബിജു ജോസഫ് പറഞ്ഞു.

സമാധാന സന്ദേശ പ്രചാരണത്തിൻ്റെ ഭാഗമായി രണ്ടായിരത്തിലധികം ചെറുതും വലുതുമായ ഗാന്ധി പ്രതിമകൾ ഡോ ബിജുവിൻ്റെ നേതൃത്വത്തിൽ ഇന്ത്യയിലും വിദേശത്തുമായി സ്ഥാപിച്ചിട്ടുണ്ട്. 


Post a Comment

0 Comments