പാലാ: മുഖ്യമന്ത്രിയുടെ സ്കൂൾ പ്രവേശനോത്സവ സന്ദേശം കുട്ടിയുടെ വീട്ടിൽ നേരിട്ടെത്തിച്ച് മാണി സി കാപ്പൻ എം എൽ എ. അളനാട് ഗവൺമെൻ്റ് യു പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി അമേയ ഹരികൃഷ്ണൻ്റെ വീട്ടിൽ നേരിട്ടെത്തിയാണ് മാണി സി കാപ്പൻ മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറിയത്. പ്രവേശനോത്സവ മുന്നൊരുക്കം വിലയിരുത്താൻ സ്കൂളിൽ എത്തിയതായിരുന്നു എം എൽ എ. സ്കൂൾ ബസിനായി എം എൽ എ അനുവദിച്ച ഫണ്ടിൻ്റെ തുടർന്നുള്ള നടപടികൾ പിടിഎ ഭാരവാഹികളുമായി ചർച്ച ചെയ്തു. സ്കൂൾ ഗ്രൗണ്ടിലെ വെളളക്കെട്ട് പ്രശ്നവും കിഡ്സ് പാർക്ക് നവീകരണകാര്യവും ഹെഡ്മാസ്റ്റർ എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തി. വെള്ളക്കെട്ട് പരിഹരിക്കാൻ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നു എം എൽ എ അറിയിച്ചു.
പ്രവേശനോൽത്സവത്തിൻ്റെ ഭാഗമായി പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ സ്റ്റാഫ് അംഗങ്ങളും പിടിഎ ഭാരവാഹികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.
ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് വേരനാനി, പഞ്ചായത്ത് മെമ്പർ എൽസമ്മ ജോർജ്ജുകുട്ടി, പി ടി എ പ്രസിഡൻറ് കെ എസ് രഘു, വൈസ് പ്രസിഡൻറ് സെബാസ്റ്റ്യൻ കുന്നുംപുറത്ത്, പിടിഎ അംഗങ്ങളായ വിനോദ്, ജയ്സൺ, പി കെ പരമേശ്വരൻ, അധ്യാപകരായ ലോളി ജോസ് പി, ജൂലിറ്റ് പി ബി, സ്കൂൾ വികസന സമിതി അംഗങ്ങളായ സോമൻ തച്ചേട്ട്, സുകുമാരൻനായർ മണക്കാട്, ഹെഡ്മാസ്റ്റർ കെ സി ജോൺസൺ എന്നിവർ നേതൃത്വം നൽകി.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.